രണ്ടരവയസ്സുകാരന്‍ വെള്ളത്തില്‍ വീണ് മരിച്ച സംഭവം: 25 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹരജി

മാവേലിക്കര: അങ്കണവാടിയില്‍ പഠിക്കാന്‍പോയ രണ്ടരവയസ്സുകാരന്‍ വെള്ളത്തില്‍ വീണ് മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷനില്‍ പൊതുതാല്‍പര്യ ഹരജി. ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജി. സാമുവലാണ് ഹരജി നല്‍കിയത്. അമ്പലപ്പുഴ പറയംകുളങ്ങര പുഷ്പമംഗലത്ത് ഷിബു-അമ്പിളി ദമ്പതികളുടെ മകന്‍ ആദിത്യന്‍ ജൂണ്‍ 30ന് അമ്പലപ്പുഴ 73ാം നമ്പര്‍ അങ്കണവാടിയില്‍ പഠിക്കാന്‍ പോയ സമയത്ത് സമീപത്തെ വെള്ളക്കെട്ടില്‍ വീണാണ് മരിച്ചത്. കുട്ടിയുടെ മരണത്തിന് കാരണം സാമൂഹികക്ഷേമ വകുപ്പിന്‍െറ അനാസ്ഥയും കാര്യക്ഷതയില്ലായ്മയും ആണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. യുനിസെഫ് വിഭാവനം ചെയ്യുന്ന അങ്കണവാടികള്‍ സംസ്ഥാനത്ത് സ്ഥാപിക്കാന്‍ കമീഷന്‍ സര്‍ക്കാറിന് ശിപാര്‍ശ നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കിയില്ളെന്നും ഉത്തരവ് നടപ്പാക്കിയിരുന്നെങ്കില്‍ ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമായിരുന്നില്ളെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. പരാതി ഫയലില്‍ സ്വീകരിച്ച കമീഷനംഗം പി. മോഹന്‍ദാസ് എതിര്‍കക്ഷികളായ സാമൂഹികക്ഷേമ വകുപ്പ് ഡയറക്ടര്‍, സംസ്ഥാന പ്രോഗ്രാം ഓഫിസര്‍, ജില്ലാ സാമൂഹികനീതി ഓഫിസര്‍, ജില്ലാ പ്രോഗ്രാം ഓഫിസര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.