കുട്ടനാട്: ജില്ലയില്‍ വിദ്യാര്‍ഥികളുടെ സുരക്ഷക്ക് രൂപവത്കരിച്ച കമ്മിറ്റികള്‍ പ്രവര്‍ത്തനരഹിതം. സ്കൂള്‍ വാഹനങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുന്നില്ളെന്ന് ആക്ഷേപമുയരുന്നു. വര്‍ധിച്ചുവരുന്ന സ്കൂള്‍ വാഹനങ്ങളുടെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഗതാഗതവകുപ്പ് നടപ്പാക്കിയ വിദ്യാര്‍ഥികളുടെ റോഡുസുരക്ഷാ കമ്മിറ്റികളാണ് പ്രവര്‍ത്തിക്കുന്നില്ളെന്ന ആക്ഷേപമുയര്‍ന്നത്. സ്കൂള്‍ വാഹനങ്ങള്‍ മൂലം അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് റോഡുസുരക്ഷാ കമ്മിറ്റികള്‍ രൂപവത്്കരിക്കാന്‍ തീരുമാനിച്ചത്. എല്ലാ ജില്ലാതലത്തിലും താലൂക്ക് തലങ്ങളിലും സ്കൂളുകള്‍ കേന്ദ്രീകരിച്ചും കമ്മിറ്റികള്‍ പ്രവര്‍ത്തനം തുടങ്ങണമെന്നായിരുന്നു നിര്‍ദേശം. കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 13 നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. സ്കൂളുകളില്‍ കുട്ടികളെ കയറ്റിക്കൊണ്ടുപോകുന്ന എല്ലാ വാഹനങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പാക്കാന്‍ നോഡല്‍ ഓഫിസറെ നിയമിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഈ നോഡല്‍ ഓഫിസര്‍ സ്കൂള്‍ വാഹനങ്ങളില്‍ അമിതമായി കുട്ടികളെ കയറ്റുന്നുണ്ടോയെന്നും കുട്ടികളെ നിര്‍ത്തി കൊണ്ടുപോകുന്നുണ്ടോയെന്നും പരിശോധിക്കാനും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ജില്ലയിലെ ഭൂരിപക്ഷം സ്കൂളുകളിലും നോഡല്‍ ഓഫിസറെ നിയമിക്കാനുള്ള നടപടിയെടുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. കഴിഞ്ഞവര്‍ഷം സ്കൂള്‍ തുറന്നപ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ചില സ്കൂളുകളില്‍ കമ്മിറ്റികള്‍ രൂപവത്കരിച്ച് നോഡല്‍ ഓഫിസറെ നിയമിച്ചിരുന്നെങ്കിലും മാസങ്ങളായതോടെ പ്രവര്‍ത്തനം നിര്‍ജീവമായി. വിദ്യാര്‍ഥികളുടെ റോഡുസുരക്ഷാ കമ്മിറ്റിയുടെ പേരില്‍ വാഹനത്തില്‍ രജിസ്്റ്റര്‍ സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഈ രജിസ്റ്ററിന്‍െറ ആദ്യപേജില്‍ വാഹനത്തിന്‍െറ നമ്പര്‍, ഡ്രൈവറുടെ പേര്, ലൈസന്‍സ് നമ്പര്‍, കാലാവധി എന്നിവ രേഖപ്പെടുത്തണം. തുടര്‍ന്നുള്ള പേജുകളില്‍ വാഹനത്തില്‍ യാത്രചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണവിവരം രേഖത്തെടുത്തുകയും ഇതിന്‍െറ പകര്‍പ്പ്് ആര്‍.ടി ഓഫിസുകളില്‍ സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഓരോ വാഹനത്തിലും യാത്രചെയ്യുന്ന വിദ്യാര്‍ഥികളുടെ ലിസ്റ്റ് പ്രദര്‍ശിപ്പിക്കുകയും തീപിടിത്തം തടയാനുള്ള ഉപകരണങ്ങള്‍, പ്രഥമ ശുശ്രൂഷത്തൊട്ടി എന്നിവ ബസുകളിലുണ്ടെന്ന് ഉറപ്പുവരുത്തുകയും ബാഗ് സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുക, വാതിലുകളില്‍ സുരക്ഷാലോക്ക് സംവിധാനം പാലിക്കുക, ഓട്ടോകളുടെ ഇടതുവശത്തും സൈഡ് ബാറുകള്‍ പിടിപ്പിക്കുക തുടങ്ങിയ പ്രധാന നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. മാത്രമല്ല, സ്കൂള്‍ വാഹനങ്ങള്‍ ഓടിക്കാന്‍ 10 വര്‍ഷം ഡ്രൈവിങ്ങ് പരിചയമുള്ളവരെ മാത്രമെ നിയമിക്കാന്‍ പാടുള്ളൂവെന്നും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം കാറ്റില്‍പറത്തിയാണ് സ്കൂള്‍ വാഹനങ്ങള്‍ വിദ്യാര്‍ഥികളെ കയറ്റിപ്പോകുന്നത്. ബസുകളിലും ഓട്ടോകളിലും വിദ്യാര്‍ഥികളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന കാഴ്ച നിത്യസംഭവമാണ്. പലപ്പോഴും സുരക്ഷാവാതിലുകള്‍ പോലും ഇല്ലാതെ ഓടിക്കുന്ന സ്കൂള്‍ വാഹനങ്ങള്‍ അപകടം ക്ഷണിച്ചുവരുത്തുന്നതായി ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.