ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യാത്തതില്‍ പ്രതിഷേധം

ആലപ്പുഴ: നെടുമുടി കൊട്ടാരം എന്‍.എസ് ഹൈസ്കൂളില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാതെ മുറിയില്‍ സൂക്ഷിച്ചതിനെതിരെ പ്രതിഷേധവുമായി കലാകാരന്മാര്‍. പ്രതിമയുടെ ശില്‍പികളായ രാജേഷ് പാട്ടുകളം, സി.എഫ്. ജോസഫ് എന്നിവരടക്കമുള്ള കലാകാരന്മാരാണ് സ്റ്റേജ് ആര്‍ട്ടിസ്റ്റ്സ് ആന്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍ ഓഫ് കേരളയുടെ (സവാക്) നേതൃത്വത്തില്‍ പ്രതിഷേധവുമായി രംഗത്തത്തെിയത്. അനാച്ഛാദനം ചെയ്യാത്തത് രാഷ്ട്രപിതാവിനോടുള്ള സ്കൂള്‍ മാനേജ്മെന്‍റിന്‍െറ അനാദരവാണെന്നും അതിനെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. ഗാന്ധിജി കുട്ടനാട് സന്ദര്‍ശിച്ചപ്പോള്‍ കരുമാടിയിലെ സ്വീകരണം കഴിഞ്ഞ് ജലമാര്‍ഗം കോട്ടയത്തേക്കുള്ള യാത്രാമധ്യേ നായര്‍ സമാജം സ്കൂള്‍ മുറ്റത്താണ് വിശ്രമിച്ചത്. അതിന്‍െറ ഓര്‍മ നിലനിര്‍ത്താനാണ് 10 ലക്ഷം രൂപ ചെലവില്‍ സ്കൂള്‍ മുറ്റത്ത് സ്മൃതിമണ്ഡപം തീര്‍ത്ത് പ്രതിമ സ്ഥാപിക്കാന്‍ മാനേജ്മെന്‍റ് തീരുമാനിച്ചത്. 2012 ഫെബ്രുവരി 31ലെ വാര്‍ഷിക പൊതുയോഗത്തിലായിരുന്നു തീരുമാനം. വെങ്കല പ്രതിമ നിര്‍മാണത്തിന് ഏഴുലക്ഷം രൂപയും സ്മൃതിമണ്ഡപത്തിന് മൂന്നുലക്ഷം രൂപയുമായിരുന്നു വകയിരുത്തിയത്. ഇതനുസരിച്ച് മാനേജ്മെന്‍റ് ശില്‍പികളുമായി കരാറുണ്ടാക്കി. നിശ്ചിത സമയത്തിനുള്ളില്‍ പ്രതിമ നിര്‍മിച്ചുനല്‍കി. ഇതിനിടെ സ്കൂള്‍ മാനേജ്മെന്‍റ് ഭാരവാഹികള്‍ മാറി. പുതിയ മാനേജ്മെന്‍റ് പ്രതിമ സ്ഥാപിക്കാന്‍ താല്‍പര്യം കാണിച്ചില്ളെന്ന് പറയുന്നു. കരാര്‍ പ്രകാരമുള്ള തുക തങ്ങള്‍ക്ക് നല്‍കിയില്ല. പ്രതിമയില്‍നിന്ന് പൊടി തട്ടിമാറ്റി പ്ളാസ്റ്റിക് മാലയിട്ട് മുറിക്കുള്ളില്‍ വെച്ചു. ആഗസ്റ്റ് 15നകം പ്രതിമ അനാച്ഛാദനം ചെയ്തില്ളെങ്കില്‍ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണം. വാര്‍ത്താസമ്മേളനത്തില്‍ സവാക് സംസ്ഥാന ജനറല്‍ സെക്രട്ടറി സുദര്‍ശനന്‍ വര്‍ണം, സെക്രട്ടറി വിനോദ്കുമാര്‍ അചുംബിത എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.