ചേര്‍ത്തല: നഗരസഭയുടെ ഷോപ്പിങ് കോംപ്ളക്സിലെ ശുചിമുറികള്‍ കടമുറികളാക്കാനുള്ള നീക്കം വിവാദത്തില്‍. കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിന് സമീപമുള്ള ഷോപ്പിങ് കോംപ്ളക്സിലാണ് ഇതിനായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പല കടമുറികള്‍ക്കും രൂപമാറ്റം വരുത്തുന്നത് വര്‍ഷങ്ങളായി നഗരസഭ കണ്ടില്ളെന്ന് നടിക്കുകയാണ്. ക്രമവിരുദ്ധമായ നടപടിക്ക് പിന്നില്‍ അഴിമതിയാണെന്ന ആരോപണം ശക്തമാണ്. നാലുനില കെട്ടിടത്തിന്‍െറ താഴത്തെ നിലയിലെ ശുചിമുറികളിലൊന്നാണ് കടമുറിയാക്കി രൂപഭേദം വരുത്തുന്നത്. കെട്ടിടത്തിന്‍െറ തെക്കുപടിഞ്ഞാറ് മൂലയിലുള്ള ശുചിമുറിയുടെ ഭിത്തി ഇതിനകം സ്വകാര്യവ്യക്തി പൊളിച്ചുനീക്കിയിട്ടുണ്ട്. പുറത്തേക്ക് വാതിലുള്ള കടമുറിയാക്കുന്നതിനാണ് ഇത് ചെയ്തിരിക്കുന്നത്. ഇതോടെ റോഡിന് അഭിമുഖമായി പുതിയ കടമുറിയാകും. പൊളിച്ചഭാഗം നാട്ടുകാര്‍ കാണാതിരിക്കാന്‍ പോളിതീന്‍ ഷീറ്റ് മറച്ചാണ് നിര്‍മാണം നടക്കുന്നത്. രാത്രിയുടെ മറവില്‍ രഹസ്യമായാണ് പൊളിക്കലും രൂപമാറ്റവും. കോണിപ്പടിയുടെ തുടക്കത്തിലെ മുറിയുടെ കവാടം ശുചിമുറിയിലൂടെ പുറത്തേക്ക് തുറക്കുകയാണ് ലക്ഷ്യം. ഈ മുറിയുടെ നിര്‍മാണത്തിലും ക്രമക്കേട് ആരോപിച്ചിരുന്നു. 35ല്‍പരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിങ് കോംപ്ളക്സാണിത്. മൂന്ന് നിലകളിലും നിയമാനുസൃതം മൂന്നുവീതം ശുചിമുറികള്‍ സജ്ജമാക്കിയാണ് കെട്ടിടം നിര്‍മിച്ചത്. ദിനേന നൂറുകണക്കിനാളുകളാണ് പ്രാഥമിക കാര്യങ്ങള്‍ക്ക് ഇവിടെ എത്തുന്നത്. എന്നാല്‍, നഗരസഭയുടെ അനാസ്ഥയില്‍ പാതിയോളം ശുചിമുറികള്‍ ഉപയോഗയോഗ്യമല്ലാതായി. ഇത്തരം ശുചിമുറികള്‍ നന്നാക്കുന്നതിന് പകരം വഴിവിട്ട മാര്‍ഗത്തില്‍ കടമുറിയാക്കി ‘കച്ചവടം’ നടത്തുന്നതിനാണ് നഗരസഭ അധികാരികള്‍ക്ക് താല്‍പര്യമെന്നാണ് ആരോപണം. അനധികൃത നിര്‍മാണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ളെന്നും അന്വേഷിക്കാമെന്നുമാണ് ചെയര്‍മാന്‍ ഐസക് മാടവന പ്രതികരിച്ചത്. കൗണ്‍സിലിന്‍െറ തീരുമാനം അനുസരിച്ചാണ് ശുചിമുറി കടമുറിയാക്കാന്‍ അനുവദിച്ചതെന്ന് സെക്രട്ടറി അറിയിച്ചു. പ്രസ്തുത ശുചിമുറി ഒഴിവാക്കുന്നതിലൂടെ ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ളെന്ന റിപ്പോര്‍ട്ടാണ് നഗരസഭയിലെ ആരോഗ്യവിഭാഗം നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.