അരൂക്കുറ്റിയില്‍ സായാഹ്ന ഒ.പി മുടങ്ങിയിട്ട് വര്‍ഷങ്ങള്‍

വടുതല: അരൂക്കുറ്റി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഉച്ചക്കുശേഷം ചികിത്സയില്ലാത്തത് രോഗികളെ വലക്കുന്നു. കഴിഞ്ഞ ദിവസം പ്രദേശവാസിയെ നെഞ്ചുവേദനയത്തെുടര്‍ന്ന് ഇവിടെയത്തെിച്ചെങ്കിലും ചികിത്സയില്ലാത്തതിനാല്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടറുടെ വീട്ടിലത്തെിക്കേണ്ടി വരുകയും പിന്നീട് ഗൃഹനാഥന്‍ മരിച്ചതും ഇതിന്‍െറ ഒടുവിലത്തെ ഉദാഹരണമാണ്. അരൂക്കുറ്റി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സായാഹ്ന ഒ.പി നടത്തിയിരുന്നു. വൈകുന്നേരം ഏഴുവരെ ഒരു ഡോക്ടറുടെ സേവനമുണ്ടായിരുന്നപ്പോള്‍ നൂറോളം രോഗികള്‍ സായാഹ്ന ഒ.പിയില്‍ എത്തിയിരുന്നു. ഡോക്ടറുടെ ക്ഷാമത്തെ തുടര്‍ന്നാണ് അത് നിര്‍ത്തിയത്. സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള കാരണങ്ങളാലാണ് ഡോക്ടര്‍ പോയത്. പുതിയ ഡോക്ടര്‍മാരെ നിയമിച്ചതുമില്ല. ഇതത്തേുടര്‍ന്ന് ഉച്ചക്ക് ഒന്നുവരെ മാത്രമായി ഒ.പി ചികിത്സ. കിടത്തിച്ചികിത്സയിലുള്ള രോഗികള്‍ക്ക് ഉച്ചക്കുശേഷമോ രാത്രിയോ എന്തെങ്കിലും ആവശ്യമുണ്ടായാല്‍ ‘ഡോക്ടര്‍ ഓണ്‍ കോള്‍’ സൗകര്യമുണ്ട്. തൈക്കാട്ടുശേരി ബ്ളോക് പഞ്ചായത്തിന്‍െറ നിയന്ത്രണത്തിലാണ് സാമൂഹികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഉച്ചക്കുശേഷം ആര്‍ക്കെങ്കിലും രോഗമോ അപകടമോ ഉണ്ടായാല്‍ കിലോമീറ്ററുകള്‍ താണ്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. അപ്പോഴുണ്ടാകുന്ന വലിയ പണച്ചെലവ് അധിക വിഷമവുമാകും. അരൂക്കുറ്റി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നെങ്കില്‍ ചിലര്‍ അവിടെയും സമീപിക്കും. അരൂക്കുറ്റിയില്‍ ഏഴ് ഡോക്ടര്‍മാരാണ് വേണ്ടതെങ്കിലും നാല് ഡോക്ടര്‍മാരേയുള്ളൂ. ഡോക്ടമാര്‍ക്കൊപ്പം മറ്റ് ജീവനക്കാരുടെ കുറവുമുണ്ട്. പ്രദേശത്ത് സ്വകാര്യ ആശുപത്രികള്‍ ഇല്ലാത്തതിനാല്‍ ഈ സര്‍ക്കാര്‍ ആശുപത്രിയെ മാത്രമാണ് ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്നതെന്ന് അധികൃതര്‍ ഓര്‍ക്കുന്നുമില്ല. അരൂക്കുറ്റി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ മുമ്പ് ആംബുലന്‍സുകള്‍ ഉണ്ടായിരുന്നെങ്കിലും അതും നിലച്ചിരിക്കുകയാണ്. അരൂക്കുറ്റിയില്‍ 108 ആംബുലന്‍സ് സര്‍വിസാണ് ഉണ്ടായിരുന്നത്. ഇത് ഒരിക്കല്‍ അപകടത്തില്‍പെട്ടതിനത്തെുടര്‍ന്ന് കേടുപാടുകള്‍ തീര്‍ക്കാന്‍ വര്‍ക്ഷോപ്പിലേക്ക് കൊണ്ടുപോയതാണ്. പിന്നീട് തിരിച്ചത്തെിയില്ല. അതിനായി ആരും ശ്രമിച്ചുമില്ല. വടുതലയില്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്‍െറ ആംബുലന്‍സാണ് അടിയന്തര ഘട്ടങ്ങളില്‍ രോഗികള്‍ക്ക് സഹായകമാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.