ആലപ്പുഴ: ഇ.എം.എസ് സ്റ്റേഡിയത്തില്‍ ഫെബ്രുവരി ഒന്ന് മുതല്‍ അഞ്ച് വരെ നടക്കുന്ന കയര്‍ കേരളയോടനുബന്ധിച്ച് കയര്‍ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കുമായി കലാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഓരോ ഇനത്തിലും വെവ്വേറെ മത്സരങ്ങളാണ് നടത്തുന്നത്. കവിതാരചന, ലളിതഗാനം, നാടന്‍പാട്ട്, സംഘഗാനം എന്നിവ യഥാക്രമം രണ്ട്, മൂന്ന്, നാല്, അഞ്ച് തീയതികളില്‍ രാവിലെ 10ന് കയര്‍ കേരള മെയിന്‍ പവിലിയനില്‍ നടക്കും. കയര്‍പിരി ഇലക്ട്രോണിക് റാട്ട് മത്സരം (വൈക്കം കയര്‍) രണ്ടിന് രാവിലെ 10ന് ജില്ലാ കോടതിക്ക് സമീപം കേരള സ്റ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ചറിങ് കമ്പനി ഫാക്ടറി സമുച്ചയത്തില്‍ നടക്കും. കയര്‍ യന്ത്രപ്പിരി മത്സരം മൂന്നിന് രാവിലെ 10ന് കേരള സ്റ്റേറ്റ് കയര്‍ കോര്‍പറേഷന്‍ കണിച്ചുകുളങ്ങര യൂനിറ്റില്‍ നടക്കും. കയര്‍പിരി മത്സരം (മുതിര്‍ന്നവര്‍ക്ക് -വൈക്കം കയര്‍) നാലിന് രാവിലെ 10ന് സി.വി.സി.എസ് 818, വയലാര്‍ നീലിമംഗലം സൊസൈറ്റിയില്‍ നടക്കും. കയര്‍ കൈപ്പിരി മത്സരം നാലിന് രാവിലെ 10ന് സി.വി.സി.എസ് 818, വയലാര്‍ നീലിമംഗലം സൊസൈറ്റിയില്‍ നടക്കും. കയര്‍പിരി മത്സരം (ആറാട്ടുപുഴ കയര്‍) നാലിന് രാവിലെ 10ന് സി.വി.സി.എസ്.എ 695, ചിങ്ങോലി (പടിഞ്ഞാറ്) ഹരിപ്പാട് നടക്കും. എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നടക്കുന്ന ചിത്രരചനാ മത്സരം മൂന്നിന് രാവിലെ 10ന് (സമയം രണ്ട് മണിക്കൂര്‍) കയര്‍ കേരള മെയിന്‍ പവിലിയനില്‍ നടക്കും. പങ്കെടുക്കുന്നവര്‍ ഡ്രോയിങ് ഷീറ്റും മറ്റ് ഉപകരണങ്ങളും കൊണ്ടുവരണം. ജനറല്‍ വിഭാഗത്തില്‍ നടക്കുന്ന ഫോട്ടോഗ്രഫി മത്സരത്തിന് വിഷയം ‘കയര്‍കൊണ്ട് ഉയിര്‍ കൊടുത്ത ജീവിതം’ (നിശ്ചിത വലുപ്പത്തില്‍) ഫോട്ടോഗ്രാഫറുടെ പേരും ഫോട്ടോയുടെ അടിക്കുറിപ്പും ഒപ്പം മൂന്ന് കോപ്പികളും സമര്‍പ്പിക്കണം. ‘കയര്‍മേഖലയിലെ പ്രശ്നങ്ങളും പരിഹാരവും’ എന്ന വിഷയത്തില്‍ (ഇംഗ്ളീഷ്/മലയാളം) നടക്കുന്ന ലേഖന മത്സരത്തിനുള്ള എന്‍ട്രികള്‍ സ്വന്തം കൈയക്ഷരത്തില്‍ എഴുതി ജനുവരി 31നുമുമ്പ് കണ്‍വീനര്‍, ലോക്കല്‍ പബ്ളിസിറ്റി കമ്മിറ്റി, കയര്‍ കേരള 2016, കേരള സ്റ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ചറിങ് കമ്പനി, ജില്ലാ കോടതിക്ക് സമീപം, ആലപ്പുഴ-1 എന്ന വിലാസത്തില്‍ അയക്കണം. രജിസ്ട്രേഷനും വിശദവിവരങ്ങള്‍ക്കും 0477-2240254, 2240253, 9447117606 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.