ആലപ്പുഴ: കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ നയിക്കുന്ന ജനരക്ഷ യാത്രക്ക് ജില്ലയില്‍ ആവേശകരമായ വരവേല്‍പ്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെയാണ് കോട്ടയം ജില്ലയിലെ സ്വീകരണ പര്യടനം പൂര്‍ത്തിയാക്കി ജനരക്ഷ യാത്ര ജില്ലാ അതിര്‍ത്തിയായ തണ്ണീര്‍മുക്കത്ത് എത്തിയത്. ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂറിന്‍െറയും കെ.സി. വേണുഗോപാല്‍ എം.പിയുടെയും മറ്റും നേതൃത്വത്തില്‍ യാത്രക്ക് വന്‍സ്വീകരണമാണ് ഇവിടെ ലഭിച്ചത്. കെ.പി.സി.സി ട്രഷറര്‍ അഡ്വ. ജോണ്‍സണ്‍ എബ്രഹാം, ജനറല്‍ സെക്രട്ടറി സി.ആര്‍. ജയപ്രകാശ്, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം. മുരളി തുടങ്ങി നേതാക്കളുടെ വന്‍നിരതന്നെ കെ.പി.സി.സി പ്രസിഡന്‍റിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ഇവിടെനിന്ന് ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ അരൂരിലെ എരമല്ലൂരിലേക്ക് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ വരവേറ്റത്. എരമല്ലൂരില്‍ നടന്ന യോഗത്തില്‍ എം.കെ. അബ്ദുല്‍ ഗഫൂര്‍ ഹാജി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ചേര്‍ത്തല മണ്ഡലത്തില്‍ ജില്ലയിലെ രണ്ടാമത് സ്വീകരണയോഗം ചേര്‍ത്തല ദേവി ക്ഷേത്രത്തിന് സമീപം നടന്നു. യോഗം കെ.സി.വേണുഗോപാല്‍ എം.പി. ഉദ്ഘാടനം ചെയ്തു. സി.കെ. ഷാജിമോഹന്‍ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍, സതീശന്‍ പാച്ചേനി, പി.സി. വിഷ്ണുനാഥ് എം.എല്‍.എ, കെ.പി. കുഞ്ഞിക്കണ്ണന്‍, വി.എസ്. ജോയി, അഡ്വ. പി.വി. തോമസ് എന്നിവര്‍ സംസാരിച്ചു. വെള്ളിയാഴ്ച രാവിലെ ആലപ്പുഴ നിയോജക മണ്ഡലത്തിലെ പാതിരപ്പള്ളിയില്‍നിന്നാണ് സ്വീകരണ പര്യടനത്തിന് തുടക്കം. രാവിലെ 10.30നാണ് ഇവിടെ മഹാസമ്മേളനം. തുടര്‍ന്ന്, വൈകുന്നേരം മൂന്നിന് അമ്പലപ്പുഴ മണ്ഡലത്തിലെ സ്വീകരണം എസ്.ഡി കോളജിന് തെക്കുവശവും അഞ്ചിന് കുട്ടനാട്ടിലെ എടത്വയിലും ജനരക്ഷയാത്രക്ക് പ്രവര്‍ത്തകര്‍ ആവേശകരമായ വരവേല്‍പ് നല്‍കും. 30ന് മാവേലിക്കര മണ്ഡലത്തിലെ ചാരൂംമൂട്ടില്‍നിന്ന് ജനരക്ഷായാത്ര വീണ്ടും പര്യടനം തുടങ്ങും. വൈകുന്നേരം മൂന്നിന് ഹരിപ്പാട് ടൗണില്‍ ജനനായകന്‍െറ യാത്രക്ക് സ്വീകരണം നല്‍കും. അഞ്ചിന് കായംകുളം ജി.ഡി.എം ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിട്ടുള്ള സമ്മേളനത്തോടെ ജില്ലയിലെ ജനരക്ഷ യാത്രയുടെ പര്യടന പരിപാടി അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.