ആലപ്പുഴ: കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന വ്യാപകമായി ഡിവിഷന്‍ ഓഫിസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തിയതിന്‍െറ ഭാഗമായി ആലപ്പുഴ വൈദ്യുതി ഭവന് മുന്നില്‍ നടന്ന ധര്‍ണ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ശമ്പള പരിഷ്കരണ ചര്‍ച്ച ഉടന്‍ ആരംഭിക്കുക, ഒഴിവുകള്‍ നികത്തുക, പ്രമോഷനുകള്‍ നല്‍കുക, എട്ടുമണിക്കൂര്‍ ജോലി സമയവും ഷിഫ്റ്റ് സമ്പ്രദായവും സാര്‍വത്രികമാക്കുക, സെക്ഷന്‍ ഓഫിസുകള്‍ വിഭജിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. ഡിവിഷന്‍ പ്രസിഡന്‍റ് സി. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഫെഡറേഷന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എ.എം. ഷിറാസ് മുഖ്യപ്രഭാഷണം നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി വി.എം. ഹരിഹരന്‍, ജോയിന്‍റ് കൗണ്‍സില്‍ ജില്ലാ ജോയിന്‍റ് സെക്രട്ടറി ഉദയകുമാര്‍, ഫെഡറേഷന്‍ ഡിവിഷന്‍ ട്രഷറര്‍ കെ. രാജു, ജോയിന്‍റ് സെക്രട്ടറി ബിജുകുമാര്‍, കെ.എസ്. രാജീവ്, ബി. അരുണ്‍, കെ. സിയാദ് തുടങ്ങിയവര്‍ സംസാരിച്ചു. ഡിവിഷന്‍ സെക്രട്ടറി എ.ബി. സജീവ്കുമാര്‍ സ്വാഗതവും ജോയിന്‍റ് സെക്രട്ടറി എ.പി. പാട്രിക് നന്ദിയും പറഞ്ഞു. വി. സതീഷ്കുമാര്‍, പി. അനില്‍കുമാര്‍, അശോകന്‍ തുടങ്ങിയവര്‍ ധര്‍ണക്ക് നേതൃത്വം നല്‍കി. എം. സുകുമാരപിള്ള ഗ്രന്ഥശാലയിലേക്കുള്ള പുസ്തക സമാഹരണത്തിന്‍െറ ഉദ്ഘാടനം ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ജി. ഗിരികുമാര്‍ നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.