മാവേലിക്കര: ചെട്ടികുളങ്ങരയമ്മക്ക് ആയിരങ്ങള്‍ കാര്‍ത്തിക പൊങ്കാല അര്‍പ്പിച്ചു. ദേവീക്ഷേത്രത്തില്‍ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വെന്‍ഷന്‍െറ നേതൃത്വത്തില്‍ നടന്ന കാര്‍ത്തിക പൊങ്കാല ചൊവ്വാഴ്ച രാവിലെ ഏഴിന് നടന്‍ ദിലീപ് ഉദ്ഘാടനം ചെയ്യ്തു. ക്ഷേത്ര തന്ത്രി പ്ളാക്കുടി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. ക്ഷേത്രവളപ്പിലും നാല് വശത്തേക്കുമുള്ള റോഡുകളിലും പൊങ്കാല അടുപ്പുകള്‍ നിരന്നിരുന്നു. കാക്കനാട് മുതല്‍ തട്ടാരമ്പലം വരെയും കൊച്ചാല്‍തറമൂട് മുതല്‍ കമ്പനിപ്പടി, കോയിക്കത്തറ, പടിഞ്ഞാറ് കണ്ണമംഗലം വരെയും പൊങ്കാല അടുപ്പുകള്‍ നിരന്നു. ക്ഷേത്രത്തിന് മുന്നിലെ പ്രധാന അടുപ്പിലേക്ക് ദീപം പകര്‍ന്നതോടെ 13 ആചാരവെടികള്‍ മുഴങ്ങി. അതോടെ ഭക്തര്‍ അടുപ്പുകള്‍ കത്തിച്ചുതുടങ്ങി. 8.30ഓടെ പുരോഹിതരുടെ നേതൃത്വത്തില്‍ തീര്‍ഥജലം തളിച്ചുതുടങ്ങിയതോടെ ചടങ്ങുകള്‍ പൂര്‍ണമായി. പൊങ്കാല സമയത്ത് ദാഹജല വിതരണത്തിനും മറ്റുമായി നിരവധി സംഘടനകളും രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.