ആലപ്പുഴ: ആലപ്പുഴ നഗരസഭാ സ്റ്റേഡിയത്തിന്‍െറ പൂര്‍ത്തീകരണത്തിനായി 10 കോടി അനുവദിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പാതിവഴിയില്‍ നിര്‍മാണം നിലച്ച സ്റ്റേഡിയത്തിന്‍െറ കൂടുതല്‍ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫിന്‍െറ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ തിരുവനന്തപുരത്ത് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് വഴി തുറന്നത്. സ്റ്റേഡിയത്തില്‍ നിന്നുള്ള വരുമാനത്തിന്‍െറ 60 ശതമാനം നഗരസഭക്കും 40 ശതമാനം സ്പോര്‍ട്സ് കൗണ്‍സിലിനുമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യം നഗരസഭാ കൗണ്‍സിലില്‍ ചര്‍ച്ചക്കുവെച്ച് തീരുമാനമെടുക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. 10 കോടി ബജറ്റില്‍ അനുവദിക്കുമെന്നും കൂടുതല്‍ പണം ആവശ്യം വരുന്ന സാഹചര്യത്തില്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. നാഷനല്‍ ഗെയിംസ്, സ്പോര്‍ട്സ് കൗണ്‍സില്‍ ടെക്നിക്കല്‍ കമ്മിറ്റി സ്റ്റേഡിയം പരിശോധിച്ചതിന് ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ സ്റ്റേഡിയത്തിന്‍െറ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് 12 കോടി മുടക്കിയാണ് സ്റ്റേഡിയം നിര്‍മിച്ചത്. സ്റ്റേഡിയത്തിന്‍െറ പൂര്‍ത്തീകരണത്തിനായി രണ്ടുവര്‍ഷം മുമ്പ് മന്ത്രിയുമായി നഗരസഭാ ചെയര്‍പേഴ്സണ്‍ ചര്‍ച്ച നടത്തിയിരുന്നു. അന്ന് വരുമാനത്തിന്‍െറ 50 ശതമാനമാണ് നഗരസഭക്ക് നല്‍കാമെന്ന് മന്ത്രി അറിയിച്ചിരുന്നത്. അത് ഇന്ന് 60 ശതമാനമായി ഉയര്‍ത്തുമെന്ന് മന്ത്രി പറഞ്ഞതായി ചെയര്‍മാന്‍ തോമസ് ജോസഫ് പറഞ്ഞു. എ.എ. റസാഖ്, എ.എ. ഷുക്കൂര്‍, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ അഡ്വ. ജി. മനോജ് കുമാര്‍, രാജു താന്നിക്കല്‍, ബി മെഹബൂബ്, ഷോളി സിദ്ധകുമാര്‍, പ്രതിപക്ഷ കൗണ്‍സിലര്‍മാരായ സി.പി.ഐയിലെ റെമീസത്ത്, ബി.ജെ.പി അംഗം ഹരികുമാര്‍, പി.ഡി.പി അംഗം സജിന എന്നിവര്‍ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.