കുട്ടനാട്: കുട്ടനാട്ടില്‍ വീണ്ടും നെല്‍വയല്‍ നികത്തല്‍ ലോബി സജീവമാകുന്നതായി പരാതി. കൈനകരി, നീലംപേരൂര്‍, എടത്വാ, നെടുമുടി, ചമ്പക്കുളം, പുളിങ്കുന്ന് തുടങ്ങിയ പഞ്ചായത്തുകളിലാണ് ഉദ്യോഗസ്ഥരുടെ അറിവോടെ നികത്തല്‍ വീണ്ടും വ്യാപകമായിരിക്കുന്നത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അധികൃതര്‍ സ്റ്റോപ് മെമോ നല്‍കിയിട്ടും വയല്‍ നികത്തല്‍ തുടരുകയാണ്. മുന്‍കാലങ്ങളില്‍ റിസോര്‍ട്ട് മാഫിയകളാണ് നിലം നികത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ നാട്ടുകാരാണ് നികത്തലിന് ചുക്കാന്‍ പിടിക്കുന്നത്. പാട്ടകൃഷി നടത്താനെന്ന പേരില്‍ ഏക്കര്‍ കണക്കിന് വയലുകള്‍ ഏറ്റെടുത്തശേഷം പകുതി സ്ഥലത്ത് കൃഷി ചെയ്യുകയും ബാക്കി സ്ഥലം ഉടമയുടെ അറിവോടെ നികത്തുകയുമാണ് ചെയ്യുന്നത്. കൃഷിചെയ്യാതെ വയലുകള്‍ നികത്തുന്നതിനെതിരെ സന്നദ്ധ സംഘടനകള്‍ രേഖാമൂലം പരാതി നല്‍കിയിട്ടും വില്ളേജ് ഓഫിസര്‍മാര്‍ നടപടിയെടുക്കാന്‍ മടിക്കുകയാണ്. കൈനകരി തെക്ക് വില്ളേജിലും അറുനൂറ്റിന്‍ചിറ പാടത്തും ഇത്തരത്തില്‍ നികത്തല്‍ നടക്കുന്നുണ്ട്. കൈയേറ്റം നടക്കുന്നതിന്‍്റെ പേരില്‍ നടപടി സ്വീകരിച്ചാല്‍ സ്റ്റേ വാങ്ങി നികത്തല്‍ തുടരുന്ന സ്ഥിതിയാണുള്ളത്. അവധി ദിവസങ്ങളിലാണ് കൂടുതലും നിലംനികത്തല്‍. അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കാത്തതിനാല്‍ നാട്ടുകാര്‍ നിലംനികത്തി വീട് നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്. കലക്ടറുടെ നേതൃത്വത്തില്‍ നിലംനികത്തല്‍ കണ്ടത്തൊന്‍ സ്ക്വാഡ് രൂപവത്കരിച്ചിട്ടുണ്ടെങ്കിലും പരിശോധന ഇപ്പോള്‍ സജീവമല്ളെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.