ആലപ്പുഴ: കാക്കാഴം കാപ്പിത്തോട്ടിലെ മാലിന്യപ്രശ്നത്തില്‍ മനുഷ്യാവകാശ കമീഷന്‍ ഇടപെട്ടതോടെ നാട്ടുകാരുടെ പരാതികള്‍ക്ക് ശ്വാശതപരിഹാരമാവുന്നു. പീലിങ് ഷെഡ് ഉടമകളുടെ പൂര്‍ണ ഉത്തരവാദിത്തത്തില്‍ ഈ മാസം 15 അകം കാപ്പിത്തോട് ശുചീകരിക്കാന്‍ ചൊവ്വാഴ്ച ഗവ. ഗെസ്റ്റ്ഹൗസില്‍ ചേര്‍ന്ന മനുഷ്യാവകാശ കമീഷന്‍ അദാലത്തില്‍ തീരുമാനിച്ചു. ഇവിടത്തെ മാലിന്യപ്രശ്നം സംബന്ധിച്ച് കമീഷന് മുന്നില്‍ നേരത്തേ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ആറുമാസത്തിനകം പ്രശ്നം പരിഹരിക്കണമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ക്കും പീലിങ് ഷെഡ് ഉടമള്‍ക്കും കമീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. കാപ്പിത്തോട് നവീകരണത്തിനായി മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ച 16.6 കോടിയുടെ പദ്ധതി നടപ്പാക്കാന്‍ കമീഷന്‍ ജുഡീഷ്യല്‍ അംഗമായിരുന്ന ആര്‍. നടരാജനാണ് ചീഫ് സെക്രട്ടറിക്കും തദ്ദേശ സ്വയംഭരണ സെക്രട്ടറിക്കും നേരത്തേ നിര്‍ദേശം നല്‍കിയത്. കാപ്പിത്തോട്ടിലെ ഇരുകരകളിലുമുള്ള അറവുശാലകളിലെ മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ മാലിന്യ സംസ്കരണ പ്ളാന്‍റ് സ്ഥാപിക്കാനും കമീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു കാപ്പിത്തോട്ടില്‍ അറവുമാലിന്യങ്ങള്‍ തള്ളുന്നത് തടയാന്‍ രാത്രികാല പട്രോളിങ് ഏര്‍പ്പെടുത്തണമെന്നും കമീഷന്‍ നിര്‍ദേശിച്ചിരുന്നു. കാപ്പിത്തോട്ടിലെ മാലിന്യങ്ങള്‍ നീക്കംചെയ്ത് കൂത്താടികളെ നശിപ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടി കമീഷനെ അറിയിക്കാനും നിര്‍ദേശിച്ചിരുന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വിശദീകരണം സമര്‍പ്പിച്ചെങ്കിലും നടപടികള്‍ സ്വീകരിച്ചില്ളെന്ന് നാട്ടുകാര്‍ പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം കാപ്പിത്തോട് പ്രദേശത്തെ 21 സ്ഥാപനങ്ങള്‍ തീരുമാനത്തോട് അനുകൂലമായാണ് പ്രതികരിച്ചത്. ഇപ്പോള്‍ നീരൊഴുക്ക് വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളടക്കം ചെയ്തുവരുകയാണ്. ഈ പ്രവൃത്തികള്‍ക്കായി തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളെ ഉപയോഗിച്ച് ആഴം കൂട്ടാനുള്ള നടപടികള്‍ ചെയ്തുവരുകയാണ്. ദര്‍ശന സാസ്കാരിക വേദി പ്രവര്‍ത്തകന്‍ ജോണ്‍സണ്‍, പ്രദീപ് കൂട്ടാല എന്നിവര്‍ നല്‍കിയ പൊതു താല്‍പര്യ ഹരജി പരിഗണിച്ചായിരുന്നു നടപടി. ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ മാനദണ്ഡം പാലിക്കാതെയാണ് നല്‍കുന്നതെന്ന് ആക്ഷേപവും കമീഷനു മുന്നില്‍ വന്നു. ഇത് സംബന്ധിച്ച് തദ്ദേശവകുപ്പ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് നല്‍കാന്‍ കമീഷന്‍ ഉത്തരവിട്ടു. ആകെ 41 കേസുകളാണ് കമീഷന്‍െറ പരിഗണനക്കായി എത്തിയത്. ഇതില്‍ 23 എണ്ണം പഴയ കേസുകളാണ്. ഒമ്പത് കേസുകള്‍ കമീഷന്‍ തീര്‍പ്പുകല്‍പിച്ചു. 18 പരാതികള്‍ കമീഷന്‍ വിധിപറയാന്‍ മാറ്റിവെച്ചു. പൊതുതാല്‍പര്യ ഹരജികളായിരുന്നു കമീഷന്‍െറ പരിഗണനയിലത്തെിയവയില്‍ ഏറെയും. മാര്‍ച്ച് 15, 26, 30 തീയതികളില്‍ മാവേലിക്കരയില്‍ കമീഷന്‍െറ അടുത്ത സിറ്റിങ് നടത്തും. കമീഷന്‍ അംഗം മോഹനദാസ്, പി.എ. ജ്യോതി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.