കാക്കനാട്: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ തൃക്കാക്കര നഗരസഭ മാര്‍ക്കറ്റിന് ശാപമോക്ഷമാകുന്നു. മൂന്നര കോടി രൂപയാണ് പുതുതായി മാര്‍ക്കറ്റ് നിര്‍മിക്കാന്‍ നഗരസഭ വകയിരുത്തിയത്. കഴിഞ്ഞ ആഗസ്റ്റില്‍ നഗരസഭ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കിയിരുന്നു. മാര്‍ക്കറ്റ് നിര്‍മിക്കുമ്പോള്‍ നിലവിലെ കച്ചവടം നടത്തുന്നവരുടെ പുനരധിവാസമാണ് നഗരസഭക്ക് നേരിടേണ്ടിവരുന്ന പ്രധാന വെല്ലുവിളി. എന്നാല്‍, 2013ല്‍ നഗരസഭ പൂട്ടി സീല്‍ ചെയ്ത മാര്‍ക്കറ്റില്‍ അനധികൃതമായി കച്ചവടം നടത്തുന്നവര്‍ക്ക് പരിഗണന വേണ്ടെന്നാണ് ഭൂരിപക്ഷ കൗണ്‍സിലര്‍മാരുടെയും അഭിപ്രായം. വര്‍ഷങ്ങള്‍ക്കുമുമ്പ് കാക്കനാട് ജങ്ഷനില്‍ റോഡിന് ഇരുവശത്തുമായി കച്ചവടം നടത്തിയിരുന്നവരെ അന്നത്തെ പഞ്ചായത്ത് ഭരണസമിതി ഒഴിപ്പിച്ച് കാക്കനാട് കെമിക്കല്‍ ലാബിന് സമീപം മാര്‍ക്കറ്റ് സ്ഥാപിച്ച് പുനരധിവസിപ്പിച്ചിരുന്നു. മാര്‍ക്കറ്റില്‍ മത്സ്യം, മാംസം വില്‍പനക്കും മറ്റുമായി 10 കടമുറികളും ഷട്ടറില്ലാത്ത കടമുറി എട്ടെണ്ണവുമാണ് ഉള്ളത്. ഇതില്‍ 10ാം നമ്പര്‍ കടമുറി എസ്.സി വിഭാഗത്തിനും ഒന്നാം നമ്പര്‍ കടമുറി കുടുംബശ്രീക്കും സംവരണം അനുവദിച്ചു. ആദ്യകാലത്ത് കടമുറികളില്‍ പലതും ലേലത്തില്‍ പോയെങ്കിലും വെളിച്ചം, വെള്ളം എന്നിവ ഇല്ലാത്തതിനാല്‍ പലരും നഗരസഭയില്‍ കെട്ടിവെച്ച സെക്യൂരിറ്റി തുക പോലും വാങ്ങാതെ കടമുറികള്‍ ഉപേക്ഷിച്ചുപോയി. ഈ അവസരം മുതലെടുത്ത് ചില കടമുറികളില്‍ ചിലര്‍ കൈയേറി കച്ചവടം നടത്തുകയും ചിലര്‍ കടമുറികള്‍ ഭീമമായ ദിവസവാടകക്ക് മറിച്ചുകൊടുക്കുന്നതും പതിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.