വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന മൂവര്‍ സംഘം പിടിയില്‍

അരൂര്‍: വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തുന്ന മൂവര്‍ സംഘത്തെ അരൂര്‍ പൊലീസ് പിടികൂടി. ഓപറേഷന്‍ മുക്തി എന്ന് പേരിട്ട് നടത്തുന്ന ദൗത്യം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് കുത്തിയതോട് സി.ഐ കെ.ആര്‍. മനോജ് പറഞ്ഞു. കഴിഞ്ഞദിവസം കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും ഉപയോഗിക്കുന്ന വിദ്യാര്‍ഥികളുടെ അഞ്ചംഗ സംഘത്തെ അരൂര്‍ പൊലീസ് പിടികൂടിയിരുന്നു. ഇവരില്‍നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പൂച്ചാക്കള്‍ സ്വദേശികളായ മൂന്നുപേരെ പിടികൂടിയത.് ഇവരില്‍നിന്ന് ഒന്നരകിലോ കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് വില്‍ക്കാനുള്ള പ്ളാസ്റ്റിക് കൂടുകള്‍, തൂക്കിനല്‍കാനുള്ള ഇലക്ട്രോണിക് തുലാസ്, പൊതിഞ്ഞുവലിക്കുന്ന കടലാസ് എന്നിവയും പിടിച്ചെടുത്തു. ഇവര്‍ക്ക് കഞ്ചാവ് നല്‍കുന്നവരെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നതിന് പേരുകള്‍ പരസ്യപ്പെടുത്തരുതെന്ന് പൊലീസ് നിര്‍ദേശിച്ചു. കഞ്ചാവ് വില്‍പനക്കൊപ്പം ഉപയോഗത്തിനുള്ള പരിശീലനവും നല്‍കുന്ന ഇത്തരം ആളുകള്‍ അരൂര്‍ മേഖലയില്‍ വേറെയുമുണ്ടെന്ന് പോലീസ് പറഞ്ഞു. വാങ്ങിയ ബൈക്കിന്‍െറ സി.സി മുടങ്ങിയപ്പോള്‍ കൂടുതല്‍ വരുമാനം കണ്ടത്തെനാണ് മൂവര്‍ സംഘത്തിലൊരാള്‍ കഞ്ചാവ് കച്ചവടം തുടങ്ങിയതെന്ന് സമ്മതിച്ചു. സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ കച്ചവടം. ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു. അരൂര്‍ എസ്.ഐ കെ.ജി. പ്രതാപ്ചന്ദ്രനോടൊപ്പം അരുണ്‍ കുമാര്‍, സോണി, വര്‍ഗീസ്, ബൈജു, ശ്രീജിത്, അനീഷ്, ഷൈന്‍, ശ്യാം, അലക്സ് എന്നിവരടങ്ങുന്ന എട്ടംഗ ഷാഡോ പൊലീസ് സംഘവും ലഹരിവിമുക്ത സ്ക്വാഡില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നര്‍ക്കോട്ടിക് ഡിവൈ.എസ്.പി ഡി. മോഹനന്‍, ചേര്‍ത്തല ഡിവൈ.എസ്.പി സേവ്യര്‍ സെബാസ്റ്റിന്‍, കുത്തിയതോട് സി.ഐ കെ.ആര്‍. മനോജ് എന്നിവരുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം. പ്രതികളെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.