സുരക്ഷാ സംവിധാനങ്ങളില്ലാതെ മണപ്പുറം–ചെമ്മനാകരി ബോട്ട് സര്‍വിസ്

വടുതല: സുരക്ഷാ സംവിധാനങ്ങളില്ലാതെ നടത്തുന്ന മണപ്പുറം-ചെമ്മനാകരി ബോട്ട് സര്‍വജസ് അപകടഭീഷണി ഉയര്‍ത്തുന്നു. അനുമതിയില്ലാത്ത ബോട്ടില്‍ പത്തോളം ബൈക്കുകളും യാത്രക്കാരെയും കൊണ്ടുപോകുന്നെന്ന് പരാതിയുണ്ട്. തൈക്കാട്ടുശേരി, മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് ഫെറി ബോട്ട് സര്‍വിസ് കരാര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍, ബോട്ട് സര്‍വിസിന് മാത്രം അനുമതിയുള്ള ഇവിടെ ചെറിയ ബോട്ടില്‍ വള്ളവും പലകയും ഘടിപ്പിച്ച് ചങ്ങാടസമാനമായി സര്‍വിസ് നടത്തുന്നെന്നാണ് ആക്ഷേപം. ബോട്ട് തകരാറാകുന്ന ദിവസങ്ങളില്‍ യന്ത്രവത്കൃത വള്ളത്തില്‍ കൂടുതല്‍ പലകകള്‍ സ്ഥാപിച്ച് ഇരുചക്രവാഹനങ്ങളും യാത്രക്കാരുമായി സര്‍വിസ് നടത്തുന്നുണ്ട്. സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനുപേരാണ് ഇവിടെ പതിവ് യാത്രചെയുന്നത്. ഒരാള്‍ക്ക് അഞ്ചുരൂപയും ബൈക്കിന് 10 രൂപയും ഇടാക്കുന്നെങ്കിലും ടിക്കറ്റ് നല്‍കുന്നില്ളെന്ന് പറയുന്നു. ബോട്ടിന്‍െറ ഉള്‍വശവും പോരായ്മകള്‍ നിറഞ്ഞതാണ്. പലരും സൗകര്യവും എളുപ്പവും മൂലം സുരക്ഷയുടെ ഗൗരവം മനസ്സിലാക്കാതെ ബൈക്ക് ഉള്‍പ്പെടെയുള്ളവ കയറ്റിപ്പോവുകയാണ്. വൈകുന്നേരം സ്കൂള്‍ വിട്ട ശേഷമുള്ള ആദ്യ സര്‍വിസില്‍ മുപ്പതോളം വിദ്യാര്‍ഥികളാണ് ഒരേസമയം ചെമ്മനാകരിക്ക് യാത്രചെയ്യുന്നത്. ഇതോടൊപ്പം ബൈക്കുകളും കയറ്റുന്നുണ്ട്. എന്നാല്‍, അധികൃതര്‍ ഇതൊന്നും കണ്ടഭാവം നടിക്കുന്നില്ല. അതേസമയം, നിരവധി യാത്രക്കാര്‍ ദിവസവും ആശ്രയിക്കുന്ന ബോട്ട് സര്‍വിസ് ഇവിടെ അനിവാര്യമാണ്. ഇതിന് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ തായാറാകാത്തതാണ് പ്രശ്നം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.