ഹരിപ്പാട്: മോഷണക്കേസുകളിലെ പ്രതികള്‍ അറസ്റ്റില്‍. മാന്നാര്‍ കുട്ടമ്പേരൂര്‍ സുധീഷ് ഭവനത്തില്‍ ഗോപാലന്‍െറ മകന്‍ സുധീഷ് കുമാര്‍ (40), കുറ്റിയില്‍ താഴത്തേതില്‍ നാരായണന്‍ ആചാരിയുടെ മകന്‍ രാജാമണി (40), പുറക്കാട് സ്വദേശി രഞ്ജിത്ത്, ആലപ്പുഴ സ്വദേശി സഫറുദ്ദീന്‍ എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിപ്പാട് നീണ്ടൂര്‍ ഓമനക്കുട്ടന്‍െറ വീട്ടില്‍നിന്ന് 60,000 രൂപയും മൊബൈല്‍ ഫോണും മോഷ്ടിച്ച കേസിലാണ് നാലുപേരെയും അറസ്റ്റ് ചെയ്തത്. മാന്നാര്‍, ചെങ്ങന്നൂര്‍, മാവേലിക്കര പൊലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ പിടിച്ചുപറി, മോഷണം തുടങ്ങി നിരവധി കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. പള്ളിപ്പാട് ചന്തയില്‍ പലചരക്ക് കടക്കുള്ളില്‍ കയറി ഉറങ്ങിക്കിടന്ന കടയുടമ വിജയന്‍ പിള്ളയുടെ സ്വര്‍ണമാല മോഷ്ടിച്ച കേസിലും 2014ല്‍ കുമാരപുരം പോസ്റ്റ് ഓഫിസില്‍ കയറി ഫയലുകളും പണയ ഉരുപ്പടികളും മോഷ്ടിച്ച കേസിലും സുധീഷും രഞ്ജിത്തുമാണ് പ്രതികളെന്നും പൊലീസ് പറഞ്ഞു. പള്ളിപ്പാട്ട് കടയുടമയില്‍നിന്ന് മോഷ്ടിച്ച മാല മാന്നാറുള്ള സ്വര്‍ണക്കടയില്‍നിന്ന് പൊലീസ് കണ്ടത്തെി. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് രഞ്ജിത്ത് പൊലീസ് കസ്റ്റഡിയിലാവുകയും തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ബാക്കി പ്രതികള്‍ പിടിയിലാവുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഹരിപ്പാട് എസ്.ഐ എം.കെ. രാജേഷ്, ക്രൈം സ്കോഡ് അംഗങ്ങളായ ഇല്ലിയാസ്, സന്തോഷ്, രാധാകൃഷ്ണന്‍, എ.എസ്.ഐ പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.