അധ്യാപകന്‍െറ മര്‍ദനം; നാലുവയസ്സുകാരന്‍ ആശുപത്രിയില്‍

കായംകുളം: മദ്റസാ അധ്യാപകന്‍െറ മര്‍ദനത്തിന് ഇരയായ ബാലനെ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരീലക്കുളങ്ങര കൂട്ടത്തേുതറയില്‍ സജീദിന്‍െറ മകന്‍ അമാന്‍ സജീദിനാണ് (നാല്) അധ്യാപകന്‍െറ ചൂരല്‍ പ്രയോഗത്തില്‍ സാരമായി പരിക്കേറ്റത്. സഹവിദ്യാര്‍ഥിയോട് സംസാരിച്ചെന്ന കാരണത്താല്‍ തലങ്ങുംവിലങ്ങും മര്‍ദിക്കുകയായിരുന്നെന്ന് രക്ഷാകര്‍ത്താക്കള്‍ കായംകുളം ഡിവൈ.എസ്.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇടതുകണ്ണിന്‍െറ ഭാഗത്ത് മുറിവേറ്റിട്ടുമുണ്ട്. ദേഹമാസകലം അടിയേറ്റ പാടുകള്‍ ദൃശ്യമാണ്. അടികൊണ്ട് നിലവിളിച്ച അമാനെ റോഡിലൂടെ പോയ വ്യക്തി വീട്ടില്‍ എത്തിക്കുകയായിരുന്നെന്നും പരാതിയിലുണ്ട്. നേരത്തെയും ഇതേ അധ്യാപകന്‍ അമാനെ ഇത്തരത്തില്‍ മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. അന്നും പരാതിയുമായി രംഗത്തുവന്നെങ്കിലും മദ്റസ ഭാരവാഹികള്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. കരീലക്കുളങ്ങര മന്‍ഹജ്ജുല്‍ ഹുദാ മദ്റസയിലെ ഇസ്മായില്‍ കുഞ്ഞ് മുസ്ലിയാരെ പ്രതിയാക്കിയാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡി.ജി.പി, മനുഷ്യാവകാശ കമീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.