സിനിമാലോകം മറന്നു; കാരുണ്യം തേടി തിരക്കഥാകൃത്ത് പി.എസ്.കുമാര്‍

ചേര്‍ത്തല: സിനിമയിലും നാടകത്തിലും ഈടുറ്റ നിരവധി കഥാപാത്രങ്ങളെ സൃഷ്ടിച്ച എഴുത്തുകാരന്‍ സുമനസ്സുകളുടെ കാരുണ്യം തേടുന്നു. പി. സുരേഷ്കുമാര്‍ എന്ന പി.എസ്. കുമാറാണ് സംസാരശേഷി നഷ്ടപ്പെട്ട് ചേര്‍ത്തലയിലെ എക്സ്റേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. പി.എസ്. കുമാറിന്‍െറ തൂലികയില്‍ വിരിഞ്ഞ കഥാപാത്രങ്ങള്‍ മലയാളിയുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ടെങ്കിലും കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിയ കലാകാരനെ സിനിമാലോകം മറന്ന മട്ടാണ്. മരുന്ന് വാങ്ങാനോ നിത്യവൃത്തിക്കോ വകകാണാനാകാതെ തീരാദു$ഖത്തിന്‍െറ നടുവിലാണ് ഇദ്ദേഹം. ശാന്തം, ഹരിഹരന്‍പിള്ള ഹാപ്പിയാണ്, ഉത്തരചെമ്മീന്‍ തുടങ്ങി ഏഴോളം സിനിമകളുടെ തിരക്കഥാകൃത്താണ്. മുക്കുവനും ഭൂതവും, വിഷസര്‍പ്പങ്ങള്‍ക്ക് വിളക്ക് വെക്കില്ല തുടങ്ങിയ നാടകങ്ങള്‍ക്കും അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് തലച്ചോറില്‍ രക്തസ്രാവമുണ്ടായത്. തുടര്‍ന്ന് സംസാരശേഷി നഷ്ടപ്പെട്ടു. വിദഗ്ധ ചികിത്സയിലൂടെ പരിഹാരം കാണാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും അതിന് പണം കണ്ടത്തൊനാവാതെ നട്ടംതിരിയുകയാണ് ഭാര്യ ജയ. പി.എസ്. കുമാറിന്‍െറ സുഹൃത്തുക്കളും മറ്റും ചേര്‍ന്നാണ് നിത്യചെലവുകള്‍ക്കുള്ള മാര്‍ഗം ഒരുക്കി കൊടുക്കുന്നത്. കെ.പി.എ.സിയും സഹായം എത്തിച്ചിരുന്നു. ഫെഫ്കയില്‍ അംഗമാണെങ്കിലും ആരും അന്വേഷിച്ചത്തെിയിട്ടില്ളെന്നാണ് ബന്ധുക്കള്‍ പറയുന്നത്.എസ്.ബി.ടി. ചേര്‍ത്തല ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 67351283264. ഐ.എഫ്.എസ്.സി.കോഡ്: എസ്.ബി.ടി.ആര്‍:00010115. ഫോണ്‍: 9388705234
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.