ആലപ്പുഴ: അനധികൃതമായി റോഡ് കൈയേറിയ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നഗരസഭയുടെ നടപടി പുനരാരംഭിച്ചു. രണ്ടാംഘട്ടത്തില്‍ വൈ.എം.സി മുതല്‍ ബോട്ടുജെട്ടി വരെയുള്ള ഭാഗത്തെ കൈയേറ്റക്കാരെയാണ് ഒഴിപ്പിച്ചത്. നഗരസഭയുടെ നേതൃത്വത്തില്‍ നടപടികള്‍ രാവിലെ തന്നെ ആരംഭിച്ചു. ഈ പ്രദേശത്ത് നിലനിന്നിരുന്ന പച്ചക്കറി കടകള്‍ അടക്കമുള്ള 50ഓളം വ്യാപാര സ്ഥാപനങ്ങളാണ് പൊളിച്ചുമാറ്റിയത്. പൊലീസും റവന്യൂവകുപ്പും നഗരസഭയും സംയുക്തമായാണ് നടപടികള്‍ ആരംഭിച്ചത്്. കച്ചവടക്കാരുടെ പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് സംഘം സ്ഥലത്തത്തെിയിരുന്നു. ചെറിയ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ സമാധാനപരമായിരുന്നു നടപടി പുരോഗമിച്ചത്. കച്ചവടക്കാര്‍ക്കായി കനാലിന് സമീപത്ത് ഒരുക്കിയിരുന്ന കയോസ്കിലും കൈയേറ്റം നടന്നിരുന്നു. ഇതും നഗരസഭ അധികൃതര്‍ ഒഴിപ്പിച്ചു. പിന്നീട് വൈകുന്നേരം മൂന്നുമണിയോടെ ബോട്ടുജെട്ടിയില്‍നിന്ന് പടിഞ്ഞാറ് ഭാഗത്തുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് തുടങ്ങി. ഇവിടെ നിരവധി വഴിയോരകച്ചവട സ്ഥാപനങ്ങളാണ് ഒഴിപ്പിക്കലിന് വിധേയമായത്. റോഡ് കൈയേറി നിര്‍മിച്ച ട്രേഡ് യൂനിയന്‍െറ ഓഫിസുകളും പൊളിച്ചുമാറ്റി. ഇതിനെതിരെ പ്രതിഷേധവുമായി ട്രേഡ് യൂനിയന്‍ നേതാക്കള്‍ എത്തിയെങ്കിലും പൊലീസ് ഇവരെ തടയുകയായിരുന്നു. നഗരസഭ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് പലയിടങ്ങളിലും നേരിയ തോതില്‍ പ്രതിഷേധങ്ങളുണ്ടായി. ഒഴിപ്പിക്കല്‍ നടപടിയെ തുടര്‍ന്ന് ബോട്ടുജെട്ടി ഭാഗത്ത് ഏറെനേരം ഗതാഗത തടസ്സം നേരിട്ടു. കൈയേറ്റം ഒഴിപ്പിക്കല്‍ തുടരുമെന്നാണ് നഗരസഭ അറിയിച്ചിരിക്കുന്നത്. സബ് കലക്ടര്‍ ഡി. ബാലമുരളി, കൗണ്‍സിലര്‍മാരായ എം. സജീവ്, അഡ്വ. മനോജ്കുമാര്‍, ടൗണ്‍ പ്ളാനര്‍ ഇന്ദു വിജയനാഥ്, ഡിവൈ.എസ്.പി ഷാജഹാന്‍, നഗരസഭാ സെക്രട്ടറി അരുണ്‍ രംഗന്‍, നഗരസഭ ഹെല്‍ത്ത് വിഭാഗം ഓഫിസര്‍ റാബിയ തുടങ്ങിയവര്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. എന്നാല്‍, നഗരസഭയുടെ നടപടി തുടരുമ്പോഴും വഴിയോര കച്ചവടക്കാരുടെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. വഴിയോര കച്ചവടക്കാരുടെ പുനരധിവാസം ഉറപ്പാക്കണമെന്നും കടകള്‍ നിര്‍മിച്ച് നല്‍കണമെന്നും വിവിധ ട്രേഡ് യൂനിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. പുനരധിവാസം നടപ്പാക്കി പ്രത്യേക കച്ചവടകേന്ദ്രം ആരംഭിക്കണമെന്ന് എ.ഐ.ടി.യു.സി നേതാവ് പി.യു. അബ്ദുല്‍ കലാം ആവശ്യപ്പെട്ടു. ഇതിനിടെ വഴിയോര കച്ചവടക്കാരുടെ പുനരധിവാസത്തിന് സ്ഥലവും പണവും നഗരസഭ മാറ്റിവെക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.