ആലപ്പുഴ: കയറ്റുപായയും തടുക്കും ചവിട്ടിയും മാത്രമല്ല കയറില്‍ നിര്‍മിച്ച ഓവര്‍കോട്ടും കുടയും ആഭരണങ്ങളുമൊക്കെ കയര്‍ മേളയില്‍ കാണാനും വാങ്ങാനും അവസരം. ചൂട് ചെറുക്കാന്‍ മേല്‍ക്കൂരയില്‍ ഉപയോഗിക്കാവുന്ന കയര്‍ കവചവും മേളയില്‍ എത്തിയിട്ടുണ്ട്. വൈവിധ്യവത്കരണത്തിലൂടെ ലഭിക്കുന്ന അനന്തസാധ്യതകളിലേക്ക് വാതില്‍ തുറക്കുന്ന ഒട്ടേറെ ലൈഫ് സ്റ്റൈല്‍ ഉല്‍പന്നങ്ങളാണ് കയര്‍ കേരളയില്‍ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നത്. കയറുകൊണ്ടുള്ള പ്രത്യേക ഓവര്‍കോട്ടാണ് ഏറ്റവും ശ്രദ്ധേയം. കയര്‍ നാരുകളുടെ പരുപരുപ്പ് ഒഴിവാക്കി കോട്ടണ്‍ സംയോജിപ്പിച്ച് തണുപ്പിനെ പ്രതിരോധിക്കാന്‍ ഇവ ഏറ്റവും അനുയോജ്യമാണ്. വാണിജ്യാടിസ്ഥാനത്തില്‍ ഇവ പുറത്തിറങ്ങാനിരിക്കുന്നതെയുള്ളൂ. കയറും കോട്ടണും സംയോജിപ്പിച്ച കുടകളും മേളയിലുണ്ട്. മഴക്കാലത്ത് ഉപയോഗിക്കാനാകുന്നില്ളെങ്കിലും ഇവയും തണുപ്പ് നിലനിര്‍ത്തുന്നവയാണ്. കയറും പ്രകൃതിദത്ത നാരുകളും ഉപയോഗിച്ച് നിര്‍മിക്കുന്ന നൂതന ഉല്‍പന്നങ്ങള്‍ക്ക് വിപണി വ്യാപകമാക്കാനുള്ള വലിയ വേദിയായി കയര്‍ കേരള മാറിയതിന്‍െറ തെളിവാണ് പുതിയ ഉല്‍പങ്ങള്‍. ഈര്‍പ്പം തങ്ങിനില്‍ക്കുന്ന തരത്തില്‍ കയര്‍കൊണ്ടുള്ള കവചം മേല്‍ക്കൂരകളില്‍ പതിപ്പിച്ച് തണുപ്പ് നിലനിര്‍ത്തുന്ന സാങ്കേതികവിദ്യയായ റൂഫ് സര്‍ഫസ് കൂളിങ് സംവിധാനം കയര്‍ ബോര്‍ഡ് മേളയിലത്തെിച്ചിട്ടുണ്ട്. മോട്ടോറിന്‍െറ സഹായത്തോടെ വെള്ളം തളിച്ചാണ് ഈര്‍പ്പം നിലനിര്‍ത്തുന്നത്. അതില്‍നിന്ന് ഊര്‍ന്നിറങ്ങുന്ന വെള്ളം പ്രത്യേക ഓവിലൂടെ ശേഖരിച്ച് വീണ്ടും നനക്കാനായി ഉപയോഗിക്കുന്നു. ബോര്‍ഡിനുകീഴിലെ സെന്‍ട്രല്‍ കയര്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യ റൂര്‍ക്കിയില്‍ ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വ്യവസായശാലകള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് സി.സി.ആര്‍.ഐ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിസൈനിങ് വിഭാഗം ഓഫിസര്‍ കോമളകുമാര്‍ പറഞ്ഞു. പ്രകൃതിദത്തമായ ഇവയുടെ ഉപയോഗത്തിലൂടെ ശീതീകരണികള്‍ സ്ഥാപിക്കാനുള്ള മുതല്‍മുടക്ക് ഒഴിവാനാകമെന്നും അദ്ദേഹം വ്യക്തമാക്കി. മത്തെകള്‍, ചവട്ടി, തടുക്ക് തുടങ്ങിയവയുടെ വിപുല ശേഖരമാണ് കയര്‍ ഫെഡിന്‍െറ സ്റ്റാളിലേത്്. ലിബിയ, ആസ്ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഈ ഉല്‍പന്നങ്ങള്‍ കയറ്റുമതിചെയ്യുന്നുണ്ട്. അതിമനോഹരങ്ങളായ കയര്‍, ചണം ചവിട്ടികളും തടുക്കുകളുമാണ് ഫോം മാറ്റിങ്സ് ഇന്ത്യ ലിമിറ്റഡിന്‍െറ സ്റ്റാളില്‍ അണിനിരത്തിയിരിക്കുന്നത്. കയറില്‍ നിര്‍മിച്ച വാനിറ്റി ബാഗുകള്‍ മുതല്‍ ലാപ്ടോപ്പും മറ്റും സുഗമമായി വഹിക്കാനുതകുന്ന ബാക്പാക് വരെ വിപണിയിലത്തെിച്ചുകഴിഞ്ഞു. വ്യത്യസ്തമായ നിറങ്ങളും രൂപവുമുള്ള ബാഗുകള്‍ തികച്ചും പരിസ്ഥിതി സൗഹൃദമായവയാണെന്നതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്. കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങാനുള്ള കാരിബാഗുകള്‍ മുതല്‍ ആഘോഷവേളകളില്‍ ഉപയോഗിക്കാവുന്ന ആഡംബരസ്വഭാവമുള്ള തോള്‍ ബാഗുകള്‍വരെ ഇക്കൂട്ടത്തിലുണ്ട്. പ്ളാസ്റ്റിക് നിരോധവും മറ്റും വ്യാപകമാകുന്നതോടെ ബദല്‍ എന്ന നിലയില്‍ കയറുല്‍പന്നങ്ങള്‍ക്ക് വിപണി പിടിക്കാനുള്ള സാധ്യതകളാണ് കയര്‍ കേരള നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.