ആലപ്പുഴ: കെ.എസ്.ആര്‍.ടി.സി എംപ്ളോയീസ് അസോസിയേഷന്‍െറ (സി.ഐ.ടി.യു) നേതാക്കളെ അകാരണമായി സ്ഥലം മാറ്റിയെന്നാരോപിച്ച് ജില്ലയില്‍ യൂനിയനില്‍പെട്ട ജീവനക്കാര്‍ തുടങ്ങിയ പ്രതിഷേധ സത്യഗ്രഹ സമരം ജോലി ബഹിഷ്കരണത്തിലത്തെിയതോടെ കെ.എസ്.ആര്‍.ടി.സി സര്‍വിസും താളംതെറ്റി. പല സ്ഥലങ്ങളിലും യാത്രക്കാര്‍ വലയുകയും ചെയ്തു. എംപ്ളോയീസ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കൂട്ട അവധിയെടുത്താണ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. മറ്റ് യൂനിയനുകളില്‍പെട്ട ജീവനക്കാരെ ഉപയോഗിച്ചാണ് സര്‍വിസുകള്‍ പലയിടത്തും കുഴപ്പമില്ലാതെയെങ്കിലും നടത്താന്‍ കഴിഞ്ഞത്. മാനേജ്മെന്‍റ് സ്വീകരിച്ച ഏകപക്ഷീയ ശിക്ഷാ നടപടികള്‍ പിന്‍വലിക്കുന്നതുവരെ സമരം ജില്ലയില്‍ തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു. അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റും എടത്വ യൂനിറ്റിലെ സ്റ്റേഷന്‍ മാസ്റ്ററുമായ ബി. രമേശ്കുമാര്‍, എടത്വയിലെ ഇന്‍സ്പെക്ടിങ് ഇന്‍ ചാര്‍ജായ എ. ഗോവിന്ദപിള്ള, ടിക്കറ്റ് ഇഷ്യൂവര്‍ എം. സഹദേവന്‍ നായര്‍, സൂപ്രണ്ട് ആനിയമ്മ എന്നിവരെയാണ് ചട്ടങ്ങള്‍ ലംഘിച്ച് ജനുവരി 23 ന് സ്ഥലം മാറ്റിയതെന്നാണ് ആരോപണം. ട്രിപ്പുകള്‍ കുറച്ചുവെന്ന ആരോപണമാണ് രമേശ്കുമാറിനെതിരെയുള്ളത്. ആലപ്പുഴ, തിരുവല്ല, ഹരിപ്പാട്, എടത്വ യൂനിറ്റുകളിലെ എല്ലാ ബസുകളും ആലപ്പുഴ-തിരുവല്ല റോഡിലെ കുണ്ടും കുഴിയും കാരണം സര്‍വിസ് നടത്താന്‍ കഴിയാത്തതുകൊണ്ടാണ് ട്രിപ്പ് കട്ട് ചെയ്യേണ്ടി വന്നത്. ഇക്കാര്യം ബന്ധപ്പെട്ട യൂനിറ്റുകളിലെ നേതാക്കള്‍ക്ക് അറിവുണ്ടായിട്ടും എം.ഡി നേരിട്ട് സ്ഥലമാറ്റം ഉത്തരവ് ഇറക്കിയെന്നാണ് ആക്ഷേപം. ജില്ലാ പ്രസിഡന്‍റ് ഫ്രാന്‍സിസ് ജോസഫിനെ ചേര്‍ത്തല ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഒരാള്‍ക്ക് ടിക്കറ്റ് നല്‍കിയില്ല എന്ന കണ്ടത്തെലിനത്തെുടര്‍ന്നായിരുന്നു ഇത്. എട്ട് മാസം കഴിഞ്ഞ് ആലപ്പുഴക്ക് മടങ്ങി വന്നതിന്‍െറ പിറ്റേ ദിവസം ഫ്രാന്‍സിസ് ജോസഫിനെ അകാരണമായി വീണ്ടും സ്ഥലം മാറ്റി. ഇത്തരം നടപടികള്‍ വ്യക്തിപരമായ വിരോധം തീര്‍ക്കുന്നതിന്‍െറ ഭാഗമായാണെന്നാണ് യൂനിയന്‍െറ നിലപാട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി സമരം ശക്തമാക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. ജില്ലയില്‍ ആകെ എട്ട് ഡിപ്പോകളാണ് കെ.എസ്.ആര്‍.ടി.സിക്കുള്ളത്. 422ഓളം സര്‍വിസുകള്‍ ആകെ നടത്തുന്നുമുണ്ട്. അതില്‍ 180 സര്‍വിസ് മാത്രമേ ജീവനക്കാരുടെ ബഹിഷ്കരണം മൂലം നടത്താന്‍ കഴിഞ്ഞുള്ളൂവെന്നാണ് യൂനിയന്‍െറ വാദം. സത്യഗ്രഹ സമരം ആലപ്പുഴയില്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി പി.എം. അബ്ദുല്‍ ഖാദറിന്‍െറ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി സുശീലന്‍ മണവാരി ഉദ്ഘാടനം ചെയ്തു. ടി. ദിലീപ്കുമാര്‍, ബി. രമേശ്കുമാര്‍, സുനിത കുര്യന്‍, ടി.കെ. പ്രസാദ്, പി.വി. അംബുജാക്ഷന്‍, സജിത്, ഫ്രാന്‍സിസ്ജോസഫ്, ദുര്‍ഗദാസ്, ജി. ഗിരീഷ്കുമാര്‍, എ. അന്‍സാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.