ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലെ പ്രവര്‍ത്തനരഹിതമായ തെരുവുവിളക്കുകളുടെ കണക്കുകള്‍ ഉടന്‍ ഹാജരാക്കാന്‍ കലക്ടര്‍ എന്‍. പത്മകുമാര്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. തെരുവ് വിളക്കുകള്‍ പ്രവര്‍ത്തനരഹിതമായതോടെ രാത്രികാലങ്ങളില്‍ അപകടനിരക്ക്് വര്‍ധിച്ചുവരുകയാണ്. ഈ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം കലക്ടര്‍ അടിയന്തര യോഗം വിളിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് എ.സി റോഡില്‍ വെളിച്ചക്കുറവ് മൂലം നിരവധി അപകടമരണങ്ങള്‍ സംഭവിച്ചിരുന്നു. പ്രധാനമായും രാത്രികാലങ്ങളില്‍ പാലങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തതായിരുന്നു അപകടകാരണങ്ങളായി കലക്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍, കേടായതും പ്രവര്‍ത്തനരഹിതവുമായ തെരുവുവിളക്കുകള്‍ എത്രയുണ്ടെന്ന കണക്കുകള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രതിനിധികളും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായി. വ്യക്തമായി കണക്കുകള്‍ ഹാജരാക്കാത്ത കെ.എസ്.ഇ.ബി, കെ.എസ്.ടി.പി (കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ട്) അധികൃതരോട് കലക്ടര്‍ തന്‍െറ അതൃപ്തി രേഖപ്പെടുത്തി. നെടുമുടി, രാമങ്കരി, വലിയനാട്, ഹരിപ്പാട്, ചമ്പക്കുളം എന്നിവിടങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ യോഗത്തിലത്തെിയിരുന്നു. ഈ പ്രദേശങ്ങളില്‍ 81 തെരുവ് വിളക്കുകളാണ് പ്രവര്‍ത്തനരഹിതമായിരിക്കുന്നതെന്നാണ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചത്. എന്നാല്‍, ഈ വസ്തുത അംഗീകരിക്കാന്‍ കഴിയില്ളെന്നും കൃത്യമായ കണക്കുകള്‍ അടങ്ങുന്ന രേഖകള്‍ 15 ദിവസത്തിനകം കലക്ടര്‍ക്ക് കൈമാറണമെന്ന് യോഗത്തിലത്തെിയ പ്രതിനിധികള്‍ ഉന്നയിച്ചു. ആലപ്പുഴ മുനിസിപ്പാലിറ്റി-11, നെടുമുടി-12,രാമങ്കരി-31, വലിയനാട്-31, ഹരിപ്പാട്-4 എന്നിങ്ങനെയുള്ള കണക്കാണ് യോഗത്തിലത്തെിയ അധികൃതര്‍ സമര്‍പ്പിച്ചത്. രാമങ്കരി, ചമ്പക്കുളം എന്നിവിടങ്ങളില്‍ തെരുവ് വിളക്കുകള്‍ മാറ്റുന്നതിനായി പണം നല്‍കിയിട്ടുണ്ട്. ഇവയുടെ പരിപാലനം പഞ്ചായത്തിനാണ്. നിലവിലെ സോഡിയം വേപ്പര്‍ ലാമ്പുകള്‍ക്ക് പകരം എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കുമെന്ന്് കെ.എസ്.ഇ.ബി വ്യക്തമാക്കി. കണക്കുകളുടെ അനിശ്ചിതത്വം പരിഹരിക്കാന്‍ കേടായ തെരുവ് വിളക്കുകളുടെ കണക്കുകള്‍ ശേഖരിക്കന്‍ സ്ഥലത്തെ എ.ഇ.ഒ മാരുടെ സഹകരണത്തോടെ കെ.എസ്.ഇ.ബിയും, കെ.എസ്.ടി.പി സംയുക്തമായി ക്വിക്ക് വെരിഫിക്കേഷന്‍ നടത്താനും കലക്ടര്‍ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.