ഓണാട്ടുകര കാര്‍ഷികോത്സവം 19 മുതല്‍ 23 വരെ

ചാരുംമൂട്: ഒമ്പതാമത് ഓണാട്ടുകര കാര്‍ഷികോത്സവം 19 മുതല്‍ 23 വരെ ചാരുംമൂട് സെന്‍റ് മേരീസ് എല്‍.പി.എസ് ഗ്രൗണ്ടില്‍ നടക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ ആര്‍. രാജേഷ് എം.എല്‍.എയും ജനറല്‍ കണ്‍വീനര്‍ ജി. മധുസൂദനന്‍ നായരും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓണാട്ടുകരയിലെ കര്‍ഷക കൂട്ടായ്മയായ അസോസിയേഷന്‍ ഓഫ് ഓണാട്ടുകര ഫാര്‍മേഴ്സ് ക്ളബിന്‍െറ നേതൃത്വത്തില്‍ നബാര്‍ഡ്, ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത്, എസ്.ബി.ടി, കൃഷി വകുപ്പ്, ആകാശവാണി എന്നിവയുടെ സഹകരണത്തോടെയാണ് കാര്‍ഷികോത്സവം നടക്കുന്നത്. കന്നുകാലി പ്രദര്‍ശനം, വാണിഭം, ഭക്ഷ്യമേള എന്നിവയാണ് കാര്‍ഷികോത്സവത്തിന്‍െറ മുഖ്യ സവിശേഷത. സെമിനാറുകള്‍, ക്ഷീരകര്‍ഷക സംഗമം, വിളമത്സരം, വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം, വിളംബര ഘോഷയാത്ര എന്നിവയും സംഘടിപ്പിക്കും. ദിവസേന വൈകീട്ട് 6.30ഓടെ പാരമ്പര്യ കലാവിരുന്നുകളും നടക്കും. 19ന് വൈകീട്ട് മൂന്നിന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ കാര്‍ഷികോത്സവം ഉദ്ഘാടനം ചെയ്യും. 23ന് മന്ത്രി ജി. സുധാകരന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് ആക്ടിങ് പ്രസിഡന്‍റ് എം.കെ. വിമലന്‍, ചാരുംമുട് കൃഷി അസി. ഡയറക്ടര്‍ പ്രിയ കെ. നായര്‍, ഭാരവാഹികളായ ചുനക്കര ജനാര്‍ദനന്‍ നായര്‍, അഡ്വ. തോമസ് എം. മാത്തുണ്ണി. ആര്‍. പദ്മാധരന്‍ നായര്‍, കെ. ജോര്‍ജ്കുട്ടി, ഓമന എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.