ജലമലിനീകരണം തടയാന്‍ കര്‍ശന നടപടി –മന്ത്രി

കുട്ടനാട്: ജലഗതാഗത വകുപ്പ് സുരക്ഷ ബോധവത്കരണത്തിനും കായല്‍ മലിനീകരണം ഒഴിവാക്കാനും ഒരുക്കിയ ദൃശ്യാവിഷ്കാരം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജലമലിനീകരണം തടയാന്‍ ശിക്ഷ കര്‍ശനമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ബോട്ട് സ്റ്റേഷനുകളിലും യാത്രവേളയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുള്ള ദൃശ്യാവിഷ്കാരം പ്രദര്‍ശിപ്പിക്കുന്നതിന് ജലഗതാഗത വകുപ്പ് എല്‍.സി.ഡി ടി.വി സ്ഥാപിക്കും. കുട്ടനാട്ടില്‍നിന്ന് അറ്റകുറ്റപ്പണിക്ക് കൊണ്ടുപോകുന്ന ബോട്ടുകള്‍ സമയബന്ധിതമായി തിരികെ എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി. നായര്‍, എ.ഡി.എം മുരളീധരന്‍ പിള്ള, ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് ജോര്‍ജ് മാത്യു പഞ്ഞിമരം, ജലഗതാഗത വകുപ്പ് ട്രാഫിക് സൂപ്രണ്ട് എം. സത്യന്‍, വാര്‍ഡ് അംഗം ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.