അരൂര്‍: ബൈപാസ് ജങ്ഷനില്‍ സിഗ്നല്‍ ലൈറ്റുകള്‍ കണ്ണടച്ചിട്ട് ഒരാഴ്ചയായിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. വിളക്കുകള്‍ അണയാനുള്ള കാരണം വ്യക്തമല്ളെന്നാണ് പൊലീസ് പറയുന്നത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട ജങ്ഷനുകളിലൊന്നാണ് അരൂര്‍ ബൈപാസ് ജങ്ഷന്‍. ദേശീയപാതയിലെ ബൈപാസ് ജങ്ഷന്‍ എറണാകുളത്തിന്‍െറയും ആലപ്പുഴയുടെയും ജില്ലാ അതിര്‍ത്തിയുമാണ്. പശ്ചിമകൊച്ചി ഭാഗത്തേക്കുള്ള സ്റ്റേറ്റ് ഹൈവേയും ജങ്ഷനില്‍നിന്നാണ് തുടങ്ങുന്നത്. ഒട്ടേറെ ഡ്രൈവര്‍മാരെ വഴിതെറ്റിക്കുന്ന ഇവിടെ സിഗ്നല്‍ ലൈറ്റുകളും ട്രാഫിക് പൊലീസും വേണമെന്ന ഏറെക്കാലത്തെ ആവശ്യത്തിന് ശേഷമാണ് സംവിധാനം ഏര്‍പ്പെടുത്തിയത്. അരൂര്‍ ബൈപാസ് ജങ്ഷന്‍ മുതല്‍ എരമല്ലൂര്‍ വരെയുള്ള ദേശീയപാതയാണ് സംസ്ഥാനത്ത് ഏറ്റവുമധികം അപകടമുള്ള മേഖലയെന്ന് വിലയിരുത്തപ്പെട്ടതോടെയാണ് അധികൃതര്‍ ഉണര്‍ന്നത്. റോഡ് സുരക്ഷാ അതോറിറ്റിയുടെ നേതൃത്വത്തില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ എത്തിയത്. കാല്‍നടക്കാര്‍ക്കാണ് ഏറെ പ്രയോജനമുണ്ടായത്. കൊച്ചി നഗരത്തിലെ തിരക്കുകളും നിയന്ത്രണങ്ങളും തരണം ചെയ്ത് നിയന്ത്രണമില്ലാത്ത വേഗത്തില്‍ വാഹനങ്ങള്‍ കുതിക്കുന്നത് പലപ്പോഴും കാല്‍നടക്കാരെ ദുരിതത്തിലാക്കിയിരുന്നു.ദേശീയപാത മുറിച്ചുകടക്കാന്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു. ബൈപാസ് ജങ്ഷനില്‍ സിഗ്നല്‍ ലൈറ്റുകള്‍ എത്തിയതോടെ അരൂര്‍പള്ളിയുടെ മുന്‍വശത്ത് റോഡ് മുറിച്ചുകടക്കാന്‍ അവസരം ലഭിച്ചിരുന്നു. ജങ്ഷനില്‍ കാല്‍നടക്കാര്‍ ഭീതിയില്ലാതെ റോഡ് മുറിച്ചു കടന്നിരുന്നു. എന്നാല്‍, ഒരാഴ്ചയായി അണഞ്ഞുപോയ സിഗ്നല്‍ ലൈറ്റുകള്‍ ഗതാഗതം പഴയ നിലയിലാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.