വടുതല: ജില്ലയുടെ വടക്കന്‍ മേഖലയില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു. കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകാത്തതിനാല്‍ ജില്ലയില്‍ ഡെങ്കിപ്പനി നിയന്ത്രണവിധേയമായിട്ടില്ല. പനി ബാധിച്ച് ചേര്‍ത്തല താലൂക്കിലെ പള്ളിപ്പുറത്തായിരുന്നു ആദ്യ മരണം. വീണ്ടും വ്യാപിക്കുന്നതോടെ പള്ളിപ്പുറം സ്വദേശികള്‍ ആശങ്കയിലാണ്. പള്ളിപ്പുറം, ചേര്‍ത്തല, കഞ്ഞിക്കുഴി, മുഹമ്മ തുടങ്ങിയ വടക്കന്‍ മേഖലകളിലാണ് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് ജില്ലകളില്‍ നിയന്ത്രണവിധേയമായിട്ടും ആലപ്പുഴയില്‍ രോഗത്തിന് ശമനമില്ല. ഇതുവരെ 546 പേര്‍ക്കാണ് ജില്ലയില്‍ ഡെങ്കിപ്പനി പിടിപെട്ടത്. ഈഡിസ് കൊതുകുകളുടെ സാന്ദ്രത ഏറിയതും പ്രതിരോധപ്രവര്‍ത്തനങ്ങളുടെ കുറവുമാണ് തിരിച്ചടിയായത്. ദിവസേന 15-20 പേര്‍ പനിക്ക് ചികിത്സ തേടുന്നുണ്ട്. റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്ത് 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ കൊതുകിന്‍െറ ഉറവിടം നശിപ്പിക്കണമെന്നാണ് നിയമം. എന്നാല്‍, ആരോഗ്യവകുപ്പിന്‍െറ ഫീല്‍ഡ് പ്രവര്‍ത്തകര്‍ ഇതില്‍ പരാജയപ്പെട്ടു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ആരോഗ്യവകുപ്പിനുണ്ടായ വീഴ്ചയാണ് ഡെങ്കിപ്പനി വ്യാപകമാകാന്‍ കാരണമെന്നാണ് ആരോപണം. ഇതില്‍ കഞ്ഞിക്കുഴി, മുഹമ്മ എന്നിവിടങ്ങളില്‍ സ്ഥിതി രൂക്ഷമായിരുന്നു. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് ഡെങ്കിപ്പനി ഉയര്‍ന്നത്. പകര്‍ച്ചവ്യാധികള്‍ നിയന്ത്രണവിധേയമാക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേക കര്‍മപദ്ധതി ആവിഷ്കരിച്ചിരുന്നു. എന്നാല്‍, അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടക്കാതിരുന്നതാണ് പ്രശ്നത്തിന് കാരണം. എല്ലാ ആഴ്ചകളിലും ആരോഗ്യവകുപ്പിലെ ഫീല്‍ഡ് ജീവനക്കാര്‍ വീടുകള്‍ സന്ദര്‍ശിച്ച് കൊതുകിന്‍െറ ഉറവിടം കണ്ടത്തെുകയും നശിപ്പിക്കുകയും ചെയ്യണമെന്നാണ് ചട്ടം. എന്നാല്‍, ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങളും താളംതെറ്റിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.