അരൂക്കുറ്റി റോഡില്‍ ഗതാഗത സ്തംഭനം പതിവ്

അരൂര്‍: അരൂര്‍-അരൂക്കുറ്റി റോഡില്‍ ഗതാഗത സ്തംഭനം പതിവ്. ഇതേതുടര്‍ന്ന് കണ്ടെയ്നറുകള്‍ക്കും ട്രെയിലറുകള്‍ക്കും നിയന്ത്രണം വേണമെന്ന ആവശ്യം ഉയരുന്നു. ഗതാഗതത്തിരക്ക് ഏറ്റവും അനുഭവപ്പെടുന്ന രാവിലെ എട്ടുമുതല്‍ 10 വരെയും വൈകുന്നേരം അഞ്ചുമുതല്‍ ഏഴുവരെയും വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നാണ് ആവശ്യം. ഹൈവേയില്‍നിന്ന് അരൂക്കുറ്റി റോഡിലേക്ക് ഈ സമയങ്ങളില്‍ വലിയ വാഹനങ്ങള്‍ പ്രവേശിക്കാന്‍ പൊലീസ് അനുവദിക്കരുത്. റോഡരുകിലെ സമുദ്രോല്‍പന്ന കയറ്റുമതി ശാലകളില്‍നിന്ന് ഈ സമയങ്ങളില്‍ കണ്ടെയ്നര്‍ ലോറികളും ട്രെയിലറുകളും പ്രവേശിക്കാന്‍ അനുവദിക്കരുത്. ഇക്കാര്യത്തില്‍ വ്യവസായികള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഇല്ളെങ്കില്‍ പൊലീസ് ഇടപെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. നൂറുകണക്കിന് വാഹനങ്ങള്‍ അരൂക്കുറ്റി റോഡില്‍ കുടുങ്ങിക്കിടക്കുന്ന കാഴ്ച നിത്യമാണ്. വളവുകള്‍ ഏറെയുള്ള ഇടുങ്ങിയ റോഡില്‍ രണ്ട് ചെറു വാഹനങ്ങള്‍തന്നെ കഷ്ടിച്ചാണ് പോകുന്നത്. എന്നാല്‍, തിരക്കേറിയ സമയങ്ങളില്‍ കണ്ടെയ്നര്‍ പോലെ വലിയ വാഹനങ്ങള്‍ റോഡിലിറങ്ങുന്നതോടെ ഗതാഗതം സ്തംഭിക്കുന്ന സ്ഥിതിയാണ്. കൊച്ചിയിലേക്ക് വ്യവസായ ആവശ്യങ്ങള്‍ക്ക് പോകുന്നവരും പൂച്ചാക്കല്‍, വടുതല, അരൂക്കുറ്റി മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്താനുള്ളവരുടെയും വാഹനങ്ങളുടെ നിരയാണ് രാവിലെ കുരുക്കിലാകുന്നത്. കുരുക്ക് അഴിയുമ്പോള്‍ പലപ്പോഴും മണിക്കൂറുകള്‍ കഴിഞ്ഞിട്ടുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.