ടി.ടി.ഐ, പ്രീ പ്രൈമറി ടി.ടി.ഐ ജില്ലാ കലോത്സവം തുടങ്ങി

ആലപ്പുഴ: ടി.ടി.ഐ, പ്രീ പ്രൈമറി ടി.ടി.ഐ ജില്ലാ കലോത്സവം തുടങ്ങി. ഗവ. പി.പി.ടി.ടി.ഐ, ഗവ. മോഡല്‍ എല്‍.പി സ്കൂള്‍ എന്നീ രണ്ട് വേദികളില്‍ സംഘടിപ്പിക്കുന്ന കലാത്സവത്തില്‍ 250ഓളം മത്സരാര്‍ഥികളാണ് പങ്കെടുക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. മാത്യു, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ ജി. മനോജ്കുമാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ. പുഷ്പകുമാരി, പി.പി.ടി.ടി.ഐ പ്രിന്‍സിപ്പല്‍ ടി.എം. പുഷ്പവല്ലി, പബ്ളിസിറ്റി കണ്‍വീനര്‍ മുഹമ്മദ് ഫൈസല്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോണ്‍ ബോസ്കോ, വി. രാധാകൃഷ്ണന്‍, റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി. അശോകന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് വേദികളില്‍ ലളിതഗാനം, പദ്യംചൊല്ലല്‍ (മലയാളം), മാപ്പിളപ്പാട്ട്, സംഘഗാനം, പ്രസംഗം (മലയാളം), കവിതാലാപനം എന്നിവ നടന്നു. കലോത്സവം വെള്ളിയാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.