അപകടക്കെണിയൊരുക്കി റെയില്‍വേയുടെ ക്രോസ് ബാരിയര്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍-തിരുവല്ല റോഡില്‍ പുത്തന്‍വീട്ടില്‍പടിയില്‍ പുതുതായി നിര്‍മിച്ച റെയില്‍വേ മേല്‍പാലത്തിന്‍െറ സംരക്ഷണത്തിന് സ്ഥാപിച്ച ക്രോസ് ബാരിയറിന്‍െറ നിര്‍മാണം അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടി നാഷനല്‍ ഫോറം ഫോര്‍ പീപ്ള്‍സ് റൈറ്റ്സ് (എന്‍.എഫ്.പി.ആര്‍) പരാതി നല്‍കി. റെയില്‍വേ ഡിവിഷനല്‍ മാനേജര്‍, ഡെപ്യൂട്ടി എന്‍ജിനീയര്‍ കണ്‍സ്ട്രക്ഷന്‍ വിഭാഗം എറണാകുളം, കൊടിക്കുന്നില്‍ സുരേഷ് എം.പി, അഡ്വ. കെ.കെ. രാമചന്ദ്രന്‍നായര്‍ എം.എല്‍.എ, ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി, സി.ഐ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. തൂണിലിടിച്ച് കഴിഞ്ഞ ദിവസം സ്കൂട്ടര്‍ യാത്രക്കാരന്‍ അപകടത്തില്‍പെട്ടിരുന്നു. തുടര്‍ന്നാണ് തൂണ് റോഡില്‍നിന്ന് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.എഫ്.പി.ആര്‍ പരാതിയുമായി രംഗത്തത്തെിയത്. മേല്‍പാലത്തിന് തെക്കുവശത്ത് എം.സി റോഡില്‍ അപകടം ഉണ്ടാക്കുന്ന തരത്തില്‍ ആറടിയോളം റോഡിലേക്ക് ഇറക്കിയാണ് ഇരുമ്പുതൂണ് സ്ഥാപിച്ചിരിക്കുന്നത്. തിരുവല്ല ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് റോഡില്‍ സ്ഥാപിച്ചിരിക്കുന്ന ക്രോസ് ബാരിയര്‍ പെട്ടെന്ന് ശ്രദ്ധയില്‍പെടില്ല. ഇത് അപകടത്തിന് കാരണമാകുന്നു. തൂണ് മാറ്റണമെന്നും അല്ലാത്തപക്ഷം ജനകീയ പ്രക്ഷോഭവും നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും ജില്ലാ പ്രസിഡന്‍റ് ബി. കൃഷ്ണകുമാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.