കുത്തിയതോട് പഞ്ചായത്തില്‍ നീര്‍ത്തടം നികത്തുന്നു

തുറവൂര്‍: കുത്തിയതോട് പഞ്ചായത്തിന്‍െറ വിവിധ വാര്‍ഡുകളില്‍ വ്യാപകമായി നീര്‍ത്തടം നികത്തുന്നു. രണ്ടാം വാര്‍ഡില്‍ പൊന്‍പുറം, കൂപ്ളിത്തറ, 10, 12 എന്നീ വാര്‍ഡുകളുടെ അതിര്‍ത്തിയിലൂടെ പോകുന്ന ദേശത്തോട്, 10ാം വാര്‍ഡിലൂടെ കടന്നുപോകുന്ന കൊട്ടാരം തോട്, 14ാം വാര്‍ഡില്‍ ചാവടി-തുറവൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡരിക് എന്നിവിടങ്ങളിലാണ് നീര്‍ത്തടങ്ങള്‍ നികത്തുന്നത്. ഓരോവര്‍ഷം കഴിയുംതോറും ദേശത്തോടിന്‍െറയും കൊട്ടാരം തോടിന്‍െറയും വീതി കുറഞ്ഞുവരുകയാണ്. സ്വകാര്യവ്യക്തികള്‍ തോടുകള്‍ കൈയേറി നികത്തുന്നതാണ് വീതി കുറയാന്‍ കാരണം. ചാവടി-റെയില്‍വേ റോഡരികിലെ നീര്‍ത്തടം നികത്തുന്നതിനെതിരെ പരാതി ഉയര്‍ന്നപ്പോള്‍ കഴിഞ്ഞവര്‍ഷം റവന്യൂ അധികൃതര്‍ സ്റ്റോപ് മെമ്മോ നല്‍കി നിര്‍ത്തിവെപ്പിച്ചതാണ്. എന്നാല്‍, ഒരാഴ്ചയായി കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിച്ച് നികത്തിക്കൊണ്ടിരിക്കുകയാണ്. ഏറിയ ഭാഗവും നികത്തി. സമീപ പ്രദേശങ്ങളിലെ മഴവെള്ളം ഒഴുകിപ്പോയിരുന്ന തോടുകളും ചുറ്റുപാടുമുള്ള പ്രദേശത്തെ വെള്ളക്കെട്ടില്‍നിന്ന് സംരക്ഷിച്ചിരുന്ന തണ്ണീര്‍ത്തടങ്ങളുമാണ് നികത്തിയത്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുമലഭാഗം കരോട്ട് സ്മിത വില്ളേജ് ഓഫിസര്‍ക്ക് പരാതി നല്‍കി. കൃഷിമന്ത്രിക്കും കലക്ടര്‍ക്കും പരാതി അയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.