പറവൂര്‍: കന്നുകാലി തീറ്റകളുടെ ക്രമാതീതമായ വിലവര്‍ധന ചൂണ്ടിക്കാണിച്ച് ക്ഷീരോല്‍പാദക സഹകരണ സംഘങ്ങള്‍ പാലിന്‍െറ വില ഏകപക്ഷീയമായി വര്‍ധിപ്പിച്ചു. പറവൂര്‍, കൊച്ചി, താലൂക്കുകളിലെ മിക്കവാറും ക്ഷീരോല്‍പാദക സഹകരണ സംഘങ്ങള്‍ മുന്നറിയിപ്പില്ലാതെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ പാല്‍വിതരണ സ്ഥാപനമായ മില്‍മപോലും വില വര്‍ധിപ്പിക്കാന്‍ തയാറാകാത്ത സമയത്താണ് ക്ഷീര സംഘങ്ങള്‍ പാല്‍ വില വര്‍ധിപ്പിച്ചിട്ടുള്ളത്. ലിറ്ററിന് 40 രൂപയുണ്ടായിരുന്ന പാലിന് 45 മുതല്‍ 52 വരെ നാട്ടുകാരില്‍ നിന്ന് ഈടാക്കുന്നുണ്ട്. ക്ഷീര സഹകരണ സംഘങ്ങള്‍ ഡയറക്ട് ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനിച്ചാണ് വില വര്‍ധിപ്പിച്ചത്. മിക്ക സഹകരണ സംഘങ്ങളും 45 രൂപയാക്കിയിട്ടുണ്ട്. നേരത്തേ ഇത് ലിറ്ററിന് 40 രൂപയാണ്. എന്നാല്‍, വര്‍ധന അനുസരിച്ച് ക്ഷീര കര്‍ഷകര്‍ക്ക് സംഘങ്ങള്‍ വര്‍ധിപ്പിച്ച നിരക്ക് നല്‍കിയിട്ടില്ല. പുത്തന്‍വേലിക്കരയില്‍ ഏഗളാന്തിക്കര, ചെറുകടപറം, ചിറ്റാറ്റുകര പഞ്ചായത്തിലെ മന്നം ക്ഷീരോല്‍പാദക സഹകരണ സംഘങ്ങള്‍ മൂന്നു മാസത്തോളമായി വില വര്‍ധിപ്പിച്ചിട്ട്. എന്നാല്‍ കരുമാലൂര്‍, തട്ടാംപടി, മനക്കാപ്പടി, കൊടുവഴങ്ങ എന്നിവിടങ്ങളിലെ ക്ഷീര സംഘങ്ങള്‍ വില പുതുക്കിനിശ്ചയിച്ചിട്ട് ഒന്നരമാസത്തോളമായി. പാലിന്‍െറ വില ആദ്യം പുതുക്കി നിശ്ചയിച്ച സംഘങ്ങളിലേക്ക് മറ്റ് സംഘങ്ങളില്‍ അംഗത്വമുള്ളവര്‍ പാല്‍ അളക്കാന്‍ തുടങ്ങിയതോടെ നിരക്ക് കൂട്ടാന്‍ മറ്റ് സംഘങ്ങളും നിര്‍ബന്ധിതരായി. പാലിന്‍െറ വില വര്‍ധിപ്പിച്ച നടപടിക്കെതിരെ ക്ഷീരവികസന വകുപ്പോ മറ്റ് അധികൃതരോ ഒരു വിശദീകരണവും ചോദിച്ചിട്ടില്ല. അതേസമയം, പശുവളര്‍ത്തല്‍ മേഖലയില്‍നിന്ന് ദിവസംതോറും കര്‍ഷകര്‍ പിന്മാറുന്ന അവസ്ഥയാണുള്ളത്. തീറ്റപ്പുല്ലുകളുടെ കുറവും കാലിത്തീറ്റയില്‍ അടിക്കടിയുണ്ടാകുന്ന വര്‍ധനയും മറ്റും ഈ മേഖലയെ തളര്‍ത്തുകയാണ്. ക്ഷീര വികസന വകുപ്പും മറ്റ് തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് ക്ഷീര സംഘങ്ങളും മറ്റും സംഘടിപ്പിക്കുന്നുണ്ടെങ്കിലും കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹാരമുണ്ടാക്കുന്നില്ല. ചില ഉദ്യോഗസ്ഥരുടെ താല്‍പര്യങ്ങള്‍ക്ക് ക്ഷീരസംഘങ്ങളും തദ്ദേശ സ്ഥാപനമേധാവികളും ചെവികൊടുക്കുന്ന അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.