കുത്തിയതോട്, തുറവൂര്‍ മേഖലയില്‍ തെരുവുനായശല്യം രൂക്ഷം

തുറവൂര്‍: കുത്തിയതോട്, തുറവൂര്‍ മേഖലയില്‍ നായശല്യം രൂക്ഷമായി. കുത്തിയതോട് പഞ്ചായത്തില്‍ തുറവൂര്‍-കുമ്പളങ്ങി റോഡില്‍ ചാവടി, നടീപറമ്പ്, പൊന്‍പുറം, എന്‍.സി.സി-പി.കെ റോഡില്‍ അമാല്‍ഗം കമ്പനിക്ക് സമീപം, ദേശീയപാതയില്‍ പാട്ടുകുളങ്ങര പെട്രോള്‍ പമ്പിന് സമീപം, തുറവൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡ്, നാളികാട്, പാട്ടുകുളങ്ങര ഇളംകുറ്റി പ്രദേശം, തുറവൂര്‍ പഞ്ചായത്തില്‍ മനക്കോടം വെളീപറമ്പ്, ടി.ഡി ക്ഷേത്രപരിസരം, മന്നത്ത് പ്രദേശം, പഴമ്പള്ളിക്കാവ്, ചൂര്‍ണിമംഗലം, വളമംഗലം വടക്ക്, തിരുമലഭാഗം വലിയകളം എന്നിവിടങ്ങളില്‍ നായശല്യം രൂക്ഷമാണ്. റോഡിലൂടെ പാഞ്ഞുനടക്കുന്ന നായ്ക്കള്‍ ഇരുചക്രവാഹനയാത്രക്കാര്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നു. തുറവൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വരുന്നവരും ടി.ഡി സ്കൂള്‍, പറയകാട് സ്കൂള്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികളും ഏറെ ഭയപ്പാടിലാണ്. ആടുകളെയും കോഴി-താറാവുകളെയും കടിച്ചുകൊല്ലുന്നതും പതിവാണ്. പകല്‍ പോലും ആടുകളെ കൂട്ടത്തോടെ ആക്രമിക്കുന്നത് പതിവായി. നടപടി സ്വീകരിക്കണമെന്നാണ് പഞ്ചായത്ത് നിവാസികളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.