ചേര്‍ത്തല: വാഹനപരിശോധനക്കിടെ നിരവധി കേസിലെ പ്രതിയായ മോഷ്ടാവിനെ അര്‍ത്തുങ്കല്‍ പൊലീസ് പിടികൂടി. എറണാകുളത്തുനിന്ന് മോഷ്ടിച്ചെടുത്ത ബൈക്കും പിടിച്ചെടുത്തു. ചേര്‍ത്തല നഗരസഭ 14ാം വാര്‍ഡില്‍ തോപ്പുവെളി നെബു (32) ആണ് പിടിയിലായത്. ഞായറാഴ്ച രാത്രിയോടെ അരീപ്പറമ്പ് സ്കൂളിന് സമീപം പൊലീസ് പട്രോളിങ്ങിനിടെയാണ് ഇയാള്‍ കുടുങ്ങിയത്. വാഹനത്തിന്‍െറ രേഖകളൊന്നും ഉണ്ടായിരുന്നില്ല. നെബുവിനൊപ്പം ഉണ്ടായിരുന്ന മാരാരിക്കുളം സ്വദേശി ഓടിരക്ഷപ്പെട്ടു. വാഹനത്തിന്‍െറ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ബൈക്ക് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ പരിധിയില്‍നിന്ന് മോഷ്ടിച്ചതാണെന്ന് തിരിച്ചറിഞ്ഞു. പ്രതിയെ എറണാകുളം സെന്‍ട്രല്‍ പൊലീസിന് കൈമാറി. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശമനുസരിച്ച് അര്‍ത്തുങ്കല്‍ എസ്.ഐ മൃദുലകുമാറിന്‍െറ നേതൃത്വത്തില്‍ നടന്ന രാത്രികാല പട്രോളിങ്ങിനിടെയാണ് പ്രതി പിടിയിലായത്. എറണാകുളം, കുത്തിയതോട്, ചേര്‍ത്തല, അര്‍ത്തുങ്കല്‍ എന്നിവിടങ്ങളിലെ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് നെബുവെന്ന് പൊലീസ് പറഞ്ഞു. കുത്തിയതോട് ഭാഗത്ത് ഗൃഹനാഥനെ മയക്കി 35 പവന്‍െറ ആഭരണങ്ങള്‍ കവര്‍ന്ന കേസും ഇക്കൂട്ടത്തില്‍പ്പെടും. അരീപ്പറമ്പ് മേഖലയില്‍ മോഷണത്തിനത്തെിയപ്പോഴാണ് പിടിയിലായതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.