മാവേലിക്കര: തെക്കേക്കരയിലെ വിവിധ വീടുകളില്‍ മോഷണം. വെള്ളിയാഴ്ച രാത്രിയാണ് മോഷണങ്ങള്‍ നടന്നത്. വാത്തികുളം വട്ടമാക്കല്‍ റൂബി മാത്യുവിന്‍െറ വീടിന്‍െറ മുന്‍വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ 35,000 രൂപയുടെ ആഭരണങ്ങളും ബാഗുകളില്‍ സൂക്ഷിച്ച 5000 രൂപയും അപഹരിച്ചു. വീട്ടുകാര്‍ പുളിങ്കുന്നിലെ ബന്ധുവീട്ടില്‍ പോയിരിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ആഹാര സാധനങ്ങളും മോഷ്ടാക്കള്‍ കഴിച്ചു. വീടിന്‍െറ താക്കോല്‍കൂട്ടവും എ.ടി.എം കാര്‍ഡുകളും വീടിന് സമീപം ഉപേക്ഷിച്ചനിലയില്‍ കണ്ടത്തെി. ആലപ്പുഴയില്‍നിന്ന് ഫോറന്‍സിക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്തത്തെി തെളിവ് ശേഖരിച്ചു. ഇതിനോടുചേര്‍ന്ന അജിന്‍ വില്ലയില്‍ അശോക് കുമാറിന്‍െറയും റീനാലയത്തില്‍ സാജുവിന്‍െറയും ആലിന്‍െറ തെക്കതില്‍ ജോണ്‍സണിന്‍െറയും വീടുകളുടെ അടുക്കളവാതിലുകള്‍ തകര്‍ക്കാന്‍ ശ്രമം നടന്നു. പൊന്നേഴ ധര്‍മനിവാസില്‍ കര്‍മചന്ദ്രന്‍ നായരുടെ വീടിന്‍െറ അടുക്കള തകര്‍ത്ത് കയറിയ മോഷ്ടാവ് ഉറങ്ങിക്കിടന്ന ഇയാളുടെ ഭാര്യ വിജയകുമാരിയുടെ (49) ഒരുപവന്‍ മാല അപഹരിച്ചു. ശബ്ദം കേട്ട് ഉണര്‍ന്ന് ബഹളം വെച്ചപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടു. മാവേലിക്കര സി.ഐ പി. ശ്രീകുമാര്‍, കുറത്തികാട് എസ്.ഐ അനൂപ് എന്നിവര്‍ സ്ഥലത്തത്തെി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.