പറവൂര്‍: കോട്ടുവള്ളി വില്ളേജ് വള്ളുവള്ളി കരയില്‍ പറയത്ത് വീട്ടില്‍ പ്രകാശന്‍െറ മകന്‍ പ്രശാന്തിനെ (21) കൊലപ്പെടുത്തിയ കേസിലെ ആറു പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. ജീവപര്യന്തം കഠിനതടവും അഞ്ചു ലക്ഷം രൂപവീതം പിഴയുമാണ് പറവൂര്‍ അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ആലങ്ങാട് വില്ളേജ് കരിങ്ങാംതുരുത്ത് കാനപ്പിള്ളി വീട്ടില്‍ നോബിന്‍ (21), സഹോദരന്‍ ഷിബിന്‍ (19), പാനായിക്കുളം വാഴക്കൂട്ടത്തില്‍ വീട്ടില്‍ ഒൗസേപ്പച്ചന്‍ (19), മാതേക്കണ്ടം വീട്ടില്‍ ബിനു (29), നീറിക്കോട് മാതിരപ്പിള്ളി വീട്ടില്‍ സാബിന്‍ (27), കൊങ്ങോര്‍പിള്ളി ചക്കാലക്കല്‍ വീട്ടില്‍ ബാബു (37) എന്നിവരെയാണ് ജഡ്ജി കെ.കെ. ബാലകൃഷ്ണന്‍ ശിക്ഷിച്ചത്. പത്തുപേര്‍ക്കെതിരെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. അതില്‍ പത്താം പ്രതി ഷിജുക്കുട്ടന്‍ കേസ് വിചാരണ തുടങ്ങുംമുമ്പ് മരിച്ചു. മറ്റ് മൂന്നു പ്രതികളായ രജീഷ്, അനീഷ്, ബാബു എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. ശിക്ഷിക്കപ്പെട്ട പ്രതികളുടെ പിഴത്തുകയില്‍ പത്തുലക്ഷം രൂപ മരിച്ച പ്രശാന്തിന്‍െറ മാതാവിനും സഹോദരിക്കും നഷ്ടപരിഹാരമായി നല്‍കുന്നതിന് കോടതി ഉത്തരവിട്ടു. 2010 മാര്‍ച്ച് 10ന് രാത്രിയാണ് സംഭവം. കൊങ്ങോര്‍പിള്ളി കവലക്ക് സമീപമുള്ള കള്ളുഷാപ്പില്‍ പ്രതി നോബിനുമായി, പ്രേമബന്ധത്തിലായിരുന്ന പെണ്‍കുട്ടിയുടെ ഫോണിലേക്ക് മരിച്ച പ്രശാന്തിന്‍െറ സുഹൃത്ത് മെസേജ് അയച്ചതുമായി ബന്ധപ്പെട്ട്് തര്‍ക്കത്തിലേര്‍പ്പെടുകയും നോബിന്‍ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നുമാണ് കേസ്. ആലുവ സി.ഐ ആയിരുന്ന എം. രമേഷ് കുമാര്‍, എസ്. ജയകൃഷ്ണന്‍ എന്നിവരാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ഭാമ ജി. നായര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.