വടുതല: പെരുമ്പളം ദ്വീപില്‍ വില്‍പനക്ക് കൊണ്ടുവന്ന ഏഴുലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. പെരുമ്പളം പഞ്ചായത്ത് ആറാം വാര്‍ഡ് പറയകാട്ട് ലക്ഷംവീട് കോളനി ബാലകൃഷ്ണനാണ് (തൊപ്പി ബാലകൃഷ്ണന്‍ -58) വ്യാഴാഴ്ച വൈകുന്നേരം പിടിയിലായത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എക്സൈസും പൊലീസും ചേര്‍ന്ന് നടത്തുന്ന സംയുക്ത പരിശോധനയിലാണ് ഇയാള്‍ പിടിയിലായതെന്ന് എക്സൈസ് ചേര്‍ത്തല സി.ഐ കെ.പി. ജയിംസ്, പൂച്ചാക്കല്‍ എസ്.ഐ ബി. സന്തോഷ്കുമാര്‍ എന്നിവര്‍ പറഞ്ഞു. വീടിന് പിന്നില്‍ താറാവിന്‍െറ കൂട്ടില്‍ വലിയ സഞ്ചിയില്‍ പൊതിഞ്ഞനിലയിലാണ് വിവിധ കുപ്പികളിലായി ഏഴ് ലിറ്റര്‍ മദ്യം കണ്ടത്തെിയത്. വര്‍ഷങ്ങളായി മദ്യവില്‍പന നടക്കുന്നുവെന്നും പരിശോധനക്ക് എത്തിയാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ വിവരം അറിയാനുള്ള സംവിധാനം പ്രതിക്കുണ്ടെന്നും അധികൃതര്‍ പറഞ്ഞു. പെരുമ്പളം ദ്വീപിലേക്ക് യാത്രാസൗകര്യം കുറവായതിനാല്‍ പലപ്പോഴും പൊലീസും എക്സൈസും ഇവിടെ പതിവുപരിശോധന നടത്താറില്ല. ഇത് ദ്വീപിലെ മദ്യവില്‍പനക്കാര്‍ക്കും കഞ്ചാവ് മാഫിയകള്‍ക്കും സഹായകരമാണ്. പെരുമ്പളം ദ്വീപില്‍ പൊലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെ നടപ്പായിട്ടില്ല. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.