ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബുധനാഴ്ച ജില്ലയില്‍ 14 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഇതോടെ ജില്ലയില്‍ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം 31 ആയി. കായംകുളം മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പ്രതിഭാഹരി, ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി ഷാജി എം. പണിക്കര്‍, അരൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.എം. ആരിഫ്, യു.ഡി.എഫ് സ്ഥാനാര്‍ഥി സി.ആര്‍. ജയപ്രകാശ്, ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി അനിയപ്പന്‍, വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി മോഹന്‍ ചാക്കോ, ചേര്‍ത്തലയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. തിലോത്തമന്‍, കുട്ടനാട്ടിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാണ്ടി, മാവേലിക്കര മണ്ഡലത്തില്‍ എസ്.യു.സി.ഐ സ്ഥാനാര്‍ഥി ടി. ആശ, ഹരിപ്പാട് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി ഡി. ആശ്വനിദേവ് എന്നിവര്‍ ബുധനാഴ്ച പത്രിക സമര്‍പ്പിച്ചു. പല സ്ഥാനാര്‍ഥികള്‍ക്കും ഡമ്മികളും പത്രിക നല്‍കിയിട്ടുണ്ട്. ചേര്‍ത്തല മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. തിലോത്തമന്‍ ബുധനാഴ്ച രാവിലെ 11.30 ഓടെ വരണാധികാരിയായ ആലപ്പുഴ കലക്ടറേറ്റിലെ റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ടി.ജി. സജീവ് കുമാര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. വയലാര്‍, മേനാശേരി രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് തിലോത്തമന്‍ പത്രിക സമര്‍പ്പണത്തിനത്തെിയത്. ആലപ്പുഴ എന്‍.ജി.ഒ ഹാളില്‍നിന്ന് പ്രകടനമായി കലക്ടറേ റ്റിലത്തെി. കുട്ടനാട്ടിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാണ്ടി ബുധനാഴ്ച 12ഓടെ വരണാധികാരിയായ എസ്. പുഷ്പ കുമാരിക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും കൂടെയുണ്ടായിരുന്നു. ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലെ വികസന മതേതരമുന്നണി സ്ഥാനാര്‍ഥി ശോഭന ജോര്‍ജ് അസി. റിട്ടേണിങ് ഓഫിസറായ ചെങ്ങന്നൂര്‍ ബി.ഡി.ഒ പി.ജി. പ്രസന്നകുമാരി മുമ്പാകെയാണ് പത്രിക നല്‍കിയത്. വെല്‍ഫെയര്‍ പാര്‍ട്ടി അമ്പലപ്പുഴ മണ്ഡലം സ്ഥാനാര്‍ഥി നാസര്‍ ആറാട്ടുപുഴ ബുധനാഴ്ച 12 ഓടെ വരണാധികാരിയായ എസ്. ശംഭുദേവന്‍ നായര്‍ക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. പാര്‍ട്ടി അണികളോടൊപ്പമാണ് അദ്ദേഹം എത്തിയത്്. അരൂര്‍ നിയോജക മണ്ഡലത്തില്‍നിന്ന് മത്സരിക്കുന്ന മൂന്ന് മുന്നണി സ്ഥാനാര്‍ഥികളും, വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും, എസ്.യു.സി.ഐ സ്ഥാനാര്‍ഥിയും ബുധനാഴ്ച പത്രിക നല്‍കി. പട്ടണക്കാട് ബ്ളോക് ഓഫിസില്‍ എത്തി തെരഞ്ഞെടുപ്പ് വരണാധികാരി ഡി. പ്രസന്നന്‍ പിള്ളക്കാണ് പത്രിക സമര്‍പ്പിച്ചത്. ആദ്യം പത്രിക സമര്‍പ്പിച്ചത് യു.ഡി.എഫ് സ്ഥാനാര്‍ഥി സി.ആര്‍. ജയപ്രകാശ് ആണ്. കെ.പി.സി.സി.സെക്രട്ടറി എം.കെ. അബ്ദുല്‍ ഗഫൂര്‍, ദിലീപ് കണ്ണാടന്‍, കെ. ഉമേശന്‍ തുടങ്ങിയവരും പ്രവര്‍ത്തകരും കൂടെയുണ്ടായിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.എം. ആരിഫാണ് രണ്ടാമത് പത്രിക സമര്‍പ്പിച്ചത്. സി.ബി. ചന്ദ്രബാബു, പി.കെ. സാബു തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. മൂന്നാമതായി ബി.ജെ.പി. സ്ഥാനാര്‍ഥി ടി. അനിയപ്പനും ശേഷം എസ്.യു.സി.ഐ സ്ഥാനാര്‍ഥി കെ. പ്രതാപനും പത്രിക നല്‍കി. പിന്നീട് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി മോഹന്‍ ചാക്കോ പത്രിക നല്‍കി. സജീബ് ജലാല്‍, കെ.ആര്‍. നജീബ്, അബൂബക്കര്‍ തുടങ്ങിയവരും പ്രവര്‍ത്തകരും ഒപ്പമുണ്ടാ യിരുന്നു. കായംകുളത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. യു. പ്രതിഭ ഹരി ഉപവരണാധികാരിയായ മുതുകുളം ബി.ഡി.ഒ ജി. അനിസ് മുമ്പാകെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. സി.കെ. സദാശിവന്‍ എം.എല്‍.എ, എം.എ. അലിയാര്‍, അഡ്വ. എ. ഷാജഹാന്‍, അഡ്വ. കെ.എച്ച്. ബാബുജാന്‍, അഡ്വ. എ.എ. റഹീം, സക്കീര്‍ മല്ലഞ്ചേരില്‍, നിസാര്‍ കാക്കുന്തറ, തമ്പി മേട്ടുതറ, സജീവ് പുല്ലുകുളങ്ങര, റഷീദ് നമ്പലശ്ശേരില്‍, വി.കെ. സുരേന്ദ്രന്‍, എ. മഹേന്ദ്രന്‍, പി. അരവിന്ദാക്ഷന്‍, കോശി അലക്സ്, എം.ആര്‍. രാജശേഖരന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.