ആലപ്പുഴ: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലക്ക് 98.72 ശതമാനം വിജയം. കൂടുതല്‍ വിജയശതമാനം നേടിയ രണ്ടാമത്തെ ജില്ലയെന്ന ബഹുമതി ആലപ്പുഴക്കാണ്. ആദ്യമായാണ് ഇത്തരത്തിലൊരു നേട്ടം കൈവരിക്കുന്നത്. കഴിഞ്ഞതവണ 99.09 ആയിരുന്നു ജില്ലയുടെ വിജയശതമാനം. ഇത്തവണ അത് 98.72 ശതമാനമായി കുറഞ്ഞെങ്കിലും സംസ്ഥാനത്ത് മൊത്തത്തില്‍ ഉണ്ടായ കുറവുമായി താരതമ്യം ചെയ്യുമ്പോള്‍ ജില്ലക്ക് നേട്ടം തന്നെയാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ് സംസ്ഥാനത്ത് വിദ്യാഭ്യാസ ജില്ലകളില്‍ വിജയശതമാനത്തില്‍ രണ്ടാംസ്ഥാനത്ത്. 99.34 ആണ് കുട്ടനാടിന്‍െറ വിജയശതമാനം. ജില്ലയില്‍ കഴിഞ്ഞതവണയും കുട്ടനാട് തന്നെയായിരുന്നു വിജയത്തില്‍ മുന്നിലത്തെിയത്. 99.43 ശതമാനം വിജയം കൈവരിച്ച മൂവാറ്റുപുഴയാണ് സംസ്ഥാനത്ത് കൂടുതല്‍ വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല. ജില്ലയില്‍ 26,269 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 25,934 പേര്‍ ഉപരിപഠന യോഗ്യത നേടി. 13,285 ആണ്‍കുട്ടികളും 12,984 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതിയത്. ഇതില്‍ 13,081 ആണ്‍കുട്ടികളും 12,853 പെണ്‍കുട്ടികളും വിജയിച്ചു. 1232 പേരാണ് ജില്ലയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയത്. കഴിഞ്ഞവര്‍ഷം ഇത് 440 ആയിരുന്നു. എ പ്ളസിന്‍െറ കാര്യത്തില്‍ മാവേലിക്കര വിദ്യാഭ്യാസ ജില്ലയാണ് മുന്നില്‍. ഇവിടെ 538 പേര്‍ എല്ലാ വിഷയത്തിലും എ പ്ളസ് നേടി. ആലപ്പുഴയില്‍ 321, ചേര്‍ത്തലയില്‍ 289, കുട്ടനാട് 84 എന്നിങ്ങനെയാണ് എ പ്ളസുകാരുടെ എണ്ണം. കഴിഞ്ഞതവണയും മാവേലിക്കരയാണ് എ പ്ളസില്‍ മുന്നിലത്തെിയത്. കഴിഞ്ഞ തവണ 164 പേര്‍ക്കാണ് ഇവിടെ എ പ്ളസ് ലഭിച്ചത്. 153 പേരുമായി രണ്ടാംസ്ഥാനത്ത് ഉണ്ടായിരുന്ന ആലപ്പുഴ വിദ്യാഭ്യാസ ജില്ല ഇത്തവണ 321 പേരുമായി രണ്ടാംസ്ഥാനം നിലനിര്‍ത്തി. മാവേലിക്കര 98.74, ചേര്‍ത്തല 98.70 എന്നിങ്ങനെയാണ് ഉപജില്ലകളുടെ വിജയ ശതമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.