ഹരിപ്പാട്: സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പുരാതനമായ കമ്പവിളക്ക് പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു. ഒന്നാംപ്രതി തിരുവാഭരണ കമീഷണര്‍ തിരുവനന്തപുരം സ്വാതി നഗര്‍ ബ്ളോക് നമ്പര്‍ 419ാം വീട്ടില്‍ രാജശേഖരന്‍ നായര്‍, രണ്ടാംപ്രതി മണക്കാട് ശ്രീകൃഷ്ണ ഭവനത്തില്‍ കൃഷ്ണന്‍ തമ്പി, മൂന്നാംപ്രതി പരേതയായ ഗീത ചന്ദ്രന്‍, നാലാംപ്രതി സബ് കോണ്‍ട്രാക്ടര്‍ മാന്നാര്‍ ആലക്കല്‍ കാവുങ്കല്‍ മഠത്തില്‍ രാജന്‍ ആചാരി, അഞ്ചാംപ്രതി മാന്നാര്‍ കുറ്റിമുക്ക് നവക്കാവില്‍ വീട്ടില്‍ സജി കുട്ടപ്പന്‍, ആറാംപ്രതി മാന്നാര്‍ കുരട്ടിക്കാട് തെളികിഴക്കതില്‍ രാധാകൃഷ്ണന്‍, ഏഴാംപ്രതി ഹരിപ്പാട് കോയിപ്പുറത്ത് ശ്രീകുമാര്‍, എട്ടാംപ്രതി ചേപ്പാട് ഹരിയന്നൂര്‍ സരസില്‍ നാരായണന്‍ നമ്പൂതിരി, ഒമ്പതാം പ്രതി കോട്ടയം ആനിക്കാട് എളമ്പള്ളിക്കര തൈപ്പറമ്പില്‍വീട്ടില്‍ മധുസൂധനന്‍ പിള്ള, 10ാം പ്രതി പരേതനായ ദേവസ്വം ബോര്‍ഡ് സെക്രട്ടറി രാമചന്ദ്രന്‍ എന്നിവരെയാണ് ഹരിപ്പാട് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് ഡോണി തോമസ് വര്‍ഗീസ് വെറുതെവിട്ടത്. ക്ഷേത്രത്തിലെ കമ്പ വിളക്ക് പുനര്‍നിര്‍മിക്കുന്ന ആവശ്യത്തിന് 2003 ജൂണ്‍ 25ന് പുറത്ത് കൊണ്ടുപോകുകയും പണികള്‍ക്ക് ശേഷം തിരികെ ക്ഷേത്രത്തില്‍ കൊണ്ടുവന്നപ്പോള്‍ തിരിമറി നടത്തിയെന്നും ആരോപിച്ചായിരുന്നു കേസ്. പുരാവസ്തുക്കള്‍ സംബന്ധിച്ച നിയമത്തിനും ദേവസ്വം മാന്വലിനും വിരുദ്ധമായി വിളക്കുകള്‍ പുറത്ത് കൊണ്ടുപോയി കൃത്രിമത്തിലൂടെ നിര്‍മാണം നടത്തിയെന്നുമായിരുന്നു ആരോപണം. പ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ളെന്ന് കോടതി പറഞ്ഞു. പ്രതികള്‍ക്കുവേണ്ടി അഡ്വ. രാധാകൃഷ്ണന്‍ നായര്‍, അഡ്വ. എം. ഇബ്രാഹിംകുട്ടി, അഡ്വ. ബി. രാജശേഖരന്‍, കെ. രവീന്ദ്രന്‍, എസ്. നാരായണന്‍ നമ്പൂതിരി എന്നിവര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.