ആലപ്പുഴ: സ്റ്റോപ്പില്‍ ബസ് നിര്‍ത്താത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. കടപ്പുറത്തേക്ക് പോകുന്ന സ്വകാര്യബസുകള്‍ ഇ.എം.എസ് സ്റ്റേഡിയത്തിന് സമീപത്തെ സ്റ്റോപ്പിലാണ് നിര്‍ത്തേണ്ടത്. പകരം റോഡ് സൈഡിലെ ഓട്ടോ സ്റ്റാന്‍ഡിന് മുന്നിലാണ് നിര്‍ത്തുന്നത്. ഓട്ടോകള്‍ നിര്‍ത്തിയിട്ടിരിക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനും കഴിയാത്ത സ്ഥിതിയാണ്. ഇതിനിടെ, ഗതാഗതക്കുരുക്കും ഉണ്ടാകുന്നുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള സ്വകാര്യ ബസുകാരുടെ നടപടി ഓട്ടോക്കാരടക്കം ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ഇതൊന്നും കണക്കിലെടുക്കാതെയാണ് സ്വകാര്യബസ് ജീവനക്കാര്‍ മുന്നോട്ടുപോകുന്നത്. സമീപത്തെ ബസ് സ്റ്റോപ്പില്‍ നിന്ന് യാത്രക്കാര്‍ കൈ കാണിച്ചാലും നിര്‍ത്താതെ പോവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.