എടത്വ: കേരള മണ്ണാന്‍ സഭയുടെ 11ാം മത് സംസ്ഥാന സമ്മേളനം രാമങ്കരി എസ്.എന്‍.ഡി.പി ഹാളില്‍ 30ന് നടക്കും. പട്ടികജാതിക്കാരന്‍ ശവമടക്കാന്‍ കൂരപൊളിക്കേണ്ട അവസ്ഥവന്നിട്ടും കാലാവധി കഴിഞ്ഞ പാട്ടഭൂമി ഏറ്റെടുക്കാനോ മിച്ചഭൂമിയായി സര്‍ക്കാര്‍ കണ്ടത്തെിയ സ്ഥലം പട്ടികവിഭാഗത്തിന് വിതരണം ചെയ്യാനോ കഴിഞ്ഞിട്ടില്ല. കുട്ടനാട്ടില്‍ 4000 ഹെക്ടര്‍ മിച്ചഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി റവന്യൂ അധികൃതര്‍ സ്വീകരിക്കുന്നില്ല. ഇ-ഗവേണന്‍സിന്‍െറ പേരില്‍ പട്ടികവിഭാഗങ്ങളുടെ സൗജന്യസേവനം നിഷേധിക്കുന്നു. വാസയോഗ്യമായ പത്തുസെന്‍റ് സ്ഥലവും ഒരേക്കര്‍ കൃഷിഭൂമിയും സഭയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. മണ്ണാന്‍ സഭയുടെ ആവശ്യങ്ങള്‍ നിഷേധിക്കുന്ന മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താനും, സഭയുടെ ആവശ്യം അംഗീകരിക്കുന്ന സ്ഥലത്തെ മുന്നണിയെ പിന്‍തുണക്കാനും തീരുമാനിച്ചതായി നേതാക്കള്‍ പറഞ്ഞു. 30ന് രാവിലെ പത്തിന് നടക്കുന്ന പ്രതിനിധി സമ്മേളനം ചലച്ചിത്ര സംവിധായകന്‍ ഡോ. ബിജു ഉദ്ഘാടനം ചെയ്യും. വനിത യുവജന സമ്മേളനം വേലന്‍ മഹാസഭ സംസ്ഥാന പ്രസിഡന്‍റ് ഡോ. എന്‍.വി ശശിധരന്‍ ഉദ്ഘാടനം ചെയ്യും. വിവിധ സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് മണ്ണാന്‍ സഭ സംസ്ഥാന സെക്രട്ടറി പി.കെ.ഗോപിനാഥന്‍, വൈസ് പ്രസിഡന്‍റ് വി. പ്രഭാകരന്‍, ഖജാന്‍ജി കെ. വിദ്യാധരന്‍, ജില്ലാ സെക്രട്ടറി കെ.ജെ. സുനില്‍, എ. ബാലന്‍, പി.കെ. ഭാര്‍ഗവന്‍ എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.