വടുതല: ഉപ്പക്കും ഉമ്മക്കും തീരാവേദന സമ്മാനിച്ച് അന്‍സില്‍ (എട്ട്) വിടവാങ്ങി. കളിച്ചുകൊണ്ടിരുന്ന തങ്ങളുടെ കുഞ്ഞനുജനെ തേടി സഹോദരങ്ങളായ അന്‍സിലയും അര്‍ഷിദയും ഞായറാഴ്ച നടക്കാത്ത ഇടങ്ങളില്ല. മാതാവ് ഫാസിലയും പിതാവ് അനിലും കരഞ്ഞുകലങ്ങിയ കണ്ണുമായി മകനെ തേടിയലഞ്ഞെങ്കിലും കണ്ടത്തൊന്‍ സാധിച്ചില്ല. നാട്ടുകാരും തിരച്ചിലില്‍ പങ്കാളികളായി. ഒടുവില്‍ രാത്രി 10 മണിയോടെ വീടിന് അടുത്തുള്ള തോട്ടിലാണ് അന്‍സിലിന്‍െറ ജീവനറ്റ ശരീരം കണ്ടത്തെിയത്. സംഭവമറിഞ്ഞ നാട്ടുകാര്‍ കുഴിക്കര പാലത്തില്‍ തടിച്ചുകൂടി.ഈ സമയം മരണവിവരം അറിയാതെ ഉമ്മയും സഹോദരങ്ങളും അടുത്തവീട്ടില്‍ പ്രാര്‍ഥനയുമായി കഴിയുകയായിരുന്നു. തിങ്കളാഴ്ച രാവിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടിലത്തെിച്ചു. കൂട്ടുകാരനെ ഒരുനോക്ക് കാണാന്‍ കൂട്ടുകാരും എത്തി. കളമശ്ശേരിയില്‍നിന്ന് കഴിഞ്ഞദിവസം താമസം മാറിയാണ് അനിലും കുടുംബവും പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ വാടകക്ക് താമസത്തിനത്തെിയത്. കളമശ്ശേരി ജി.വി.എച്ച്.എസ് മൂന്നാം ക്ളാസ് വിദ്യാര്‍ഥിയാണ്. തിങ്കളാഴ്ച ഉച്ചക്ക് 2.30ന് വൈപ്പിന്‍ തെക്കന്‍ മാലിപ്പുറം പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.