പരമ്പരാഗത തൊഴിലാളികള്‍ക്ക് ആധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കണം

ആലപ്പുഴ: പരമ്പരാഗത കൈത്തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ആധുനിക യന്ത്രോപകരണങ്ങളും അസംസ്കൃത വസ്തുക്കളും വാങ്ങാനുള്ള വായ്പ ഉദാരമാക്കണമെന്ന് കേരള ആര്‍ട്ടിസാന്‍സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കൈത്തൊഴിലാളികളുടെയും അവരുടെ തൊഴിലിന്‍െറയും സംരക്ഷണത്തിനായി ആര്‍ട്ടിസാന്‍സ് ടെക്നോ പാര്‍ക്ക് സ്ഥാപിക്കണം. അമ്പലപ്പുഴയില്‍ നടന്ന പ്രതിനിധി സമ്മേളനം അഖിലകേരള വിശ്വകര്‍മ മഹാസഭ സംസ്ഥാന പ്രസിഡന്‍റ് എം. സുകുമാരന്‍ ആചാരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് കെ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജി. സുധാകരന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. പി. വിജയകുമാര്‍, കോയിവിള രവി, കെ.വി. സരസമ്മ, വി.കെ.അനൂപ്കുമാര്‍, കെ. സോമന്‍, ശശി മവേലിക്കര, ആലുംപീടിക സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ. സോമന്‍ (പ്രസി.), ആലുംപീടിക സുകുമാരന്‍, മണി കോട്ടയം, അശോകന്‍ തൃശൂര്‍ (വൈസ് പ്രസി.), കോയിവിള രവി (ജന. സെക്ര.), വേണു കണ്ണൂര്‍, വിജയകുമാര്‍, വിശ്വനാഥന്‍ ആചാരി (ജോ. സെക്ര.), വിവേകാനന്ദന്‍ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.