ക്ളീന്‍ സിവില്‍ സ്റ്റേഷന്‍ പരിപാടി; കലക്ടറും അണിചേര്‍ന്നു

ആലപ്പുഴ: കലക്ടറും ഉദ്യോഗസ്ഥരും കൈകോര്‍ത്തപ്പോള്‍ സിവില്‍ സ്റ്റേഷനും പരിസരപ്രദേശങ്ങളും ക്ളീന്‍. കഴിഞ്ഞദിവസം കലക്ടര്‍ ആര്‍. ഗിരിജ കലക്ടറേറ്റില്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനും പരിസരവും വൃത്തിയാക്കുക എന്ന നിര്‍ദേശം മുന്നോട്ടുവെക്കുകയായിരുന്നു. സിവില്‍ സ്റ്റേഷന്‍ പരിസരത്തുള്ള ഗാന്ധി പ്രതിമയുടെ ചുറ്റുവട്ടം വൃത്തിയാക്കുന്നതിന് കലക്ടര്‍ ഇറങ്ങിയതോടെ ജീവനക്കാരെല്ലാം ആവേശപൂര്‍വം ശുചീകരണ പ്രവൃത്തികളില്‍ പങ്കാളികളായി. റവന്യൂ വിഭാഗത്തിലെ മുഴുവന്‍ ജീവനക്കാരും അണിചേര്‍ന്നു. വൈകുന്നേരം മൂന്നിനാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഓരോ വകുപ്പിന്‍െറയും ഓഫിസ് പരിസരം വൃത്തിയാക്കാനുള്ള ചുമതല കലക്ടര്‍ അതത് വകുപ്പിന്‍െറ മേലധികാരികള്‍ക്ക് നല്‍കി. ഇവരുടെ നേതൃത്വത്തിലായിരുന്നു പ്രവൃത്തികള്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയ്യുടെ നേതൃത്വത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസും പരിസരപ്രദേശങ്ങളും വൃത്തിയാക്കി. ഓഫിസ് പരിസരത്തെ പുല്ലുകളും ഓഫിസിന്‍െറ മുകളിലേക്ക് വീണ വൃക്ഷശിഖരങ്ങളും നീക്കംചെയ്തു. ഓഫിസ് മുറികളും വൃത്തിയാക്കി. ശുചിമുറികള്‍ വൃത്തിയാക്കാന്‍ പൊതുമരാമത്ത് കെട്ടിടവിഭാഗത്തില്‍നിന്നും പ്രത്യേകസംഘം ഓഫിസുകളിലത്തെി. പൊതുമരാമത്ത് വകുപ്പ്, അസിസ്റ്റന്‍റ് ഡെവലപ്പ്മെന്‍റ് കമീഷണറുടെ ഓഫിസ്, ജില്ലാ സപൈ്ള ഓഫിസ്, ശുചിത്വ മിഷന്‍ ഓഫിസ്, സുതാര്യ കേരളം ഓഫിസ് തുടങ്ങി വിവിധ ഓഫിസുകള്‍ ശുചീകരണത്തില്‍ പങ്കാളികളായി. ഓഫിസുകളുടെ മുന്നിലേക്കും റോഡിലേക്കും കിടന്നിരുന്ന മരങ്ങളുടെ അപകടകരമായി നിന്നിരുന്ന ശിഖരങ്ങളും വെട്ടിനീക്കി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എ.ഡി.എം ജെ. ഗിരിജ, ഡെപ്യൂട്ടി കലക്ടര്‍ കെ.ആര്‍. ചിത്രാധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.