ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സ്വന്തം ഓട്ടോ കത്തിച്ചയാള്‍ പിടിയില്‍

കാലടി: ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സ്വന്തം ഓട്ടോ തീ വെച്ച് നശിപ്പിച്ചയാളെ പൊലീസ് പിടികൂടി. മറ്റൂര്‍ തോട്ടക്കാട് ഭാഗത്ത് മാഞ്ഞൂക്കാരന്‍ വീട്ടില്‍ എല്‍ദോസിനെയാണ് സി.ഐ വി.എസ്. നവാസിന്‍െറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ബുധനാഴ്ചയാണ് വീടിന് സമീപമുള്ള പറമ്പില്‍ നിര്‍ത്തിയ ഓട്ടോ ആരോ തീയിട്ട് നശിപ്പിച്ചുവെന്ന് കാണിച്ച് എല്‍ദോസ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഓട്ടോക്ക് തീ വെച്ചതിന്‍െറ തലേ ദിവസം രാത്രി ഒമ്പതിന് മറ്റൂരില്‍ ഒരു ബൈക്കില്‍ ഈ ഓട്ടോ ഇടിച്ചിരുന്നതായും ബൈക്ക് യാത്രക്കാരന് പരിക്കുപറ്റി ആശുപത്രിയില്‍ ചികിത്സയിലാണെന്നും കണ്ടത്തെിയിരുന്നു. കരിങ്കല്ലിന് ഇടിപ്പിച്ച് ഓട്ടോക്ക് കേടുപാട് വരുത്തിയ ശേഷം മണ്ണെണ്ണയൊഴിച്ചാണ് തീയിട്ടതെന്ന് ഉടമ സമ്മതിച്ചതായി എസ്.ഐ അനില്‍കുമാര്‍ ടി.മേപ്പിള്ളി പറഞ്ഞു. സീനിയര്‍ സി.പി.ഒമാരായ അബു, അഭിലാഷ്, സി.പി.ഒമാരായ ബിനു, സാബു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കാലടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.