ചാരുംമൂട്: സാമൂഹികാന്തരീക്ഷം തകര്‍ക്കുന്ന നിലപാടുകളില്‍നിന്ന് രാഷ്ട്രീയ കക്ഷികള്‍ പിന്മാറണമെന്ന് ഫോറം ഫോര്‍ ഡെമോക്രസി ആന്‍ഡ് കമ്യൂണല്‍ അമിറ്റി (എഫ്.ഡി.സി.എ) ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായ നൂറനാട് മേഖലയിലെ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു സംഘം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവരാണ് രാഷ്ട്രീയക്കാര്‍. ഇവര്‍ പരസ്പരം ഏറ്റുമുട്ടുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. സാമൂഹികരംഗം അരാഷ്ട്രീയവത്കരിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ കൂട്ടുനില്‍ക്കരുതെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനിടെ സംഘര്‍ഷമുണ്ടായ പള്ളിക്കല്‍ ശിവക്ഷേത്രം, നൂറനാട് പള്ളിമുക്ക്, ആക്രമണത്തിന് ഇരയായ ഡി.വൈ.എഫ്.ഐ ചാരുംമൂട് മേഖലാ സെക്രട്ടറി ബി. വിനോദിന്‍െറ വീട് എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശിച്ചു. പള്ളിക്കല്‍ ക്ഷേത്രഭരണ സമിതി വൈസ് പ്രസിഡന്‍റ് രാധാകൃഷ്ണന്‍, ബി. വിനോദ് എന്നിവരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. എഫ്.ഡി.സി.എ ഭാരവാഹികളായ അഡ്വ. ആര്‍. മനോഹരന്‍, പത്തിയൂര്‍ ശ്രീകുമാര്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ പി.ആര്‍ സെക്രട്ടറി ഡോ. ഒ. ബഷീര്‍, ഏരിയ സെക്രട്ടറി എ. നാസര്‍, സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം യു. ഷൈജു, വള്ളികുന്നം പ്രഭ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.