ചേര്‍ത്തല: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്‍റായി 50 വര്‍ഷം പൂര്‍ത്തിയാക്കി. ഇതിന്‍െറ ആഘോഷ ഭാഗമായി ദേവസ്വം സംഘടിപ്പിച്ച സമൂഹവിവാഹത്തില്‍ മൂന്ന് യുവതികള്‍ക്ക്് മംഗല്യഭാഗ്യം. കണിച്ചുകുളങ്ങര ദേവീക്ഷേത്ര സന്നിധിയില്‍ സുരേഷ് ശാന്തിയുടെ കാര്‍മികത്വത്തില്‍ വെള്ളാപ്പള്ളി നടേശന്‍െറയും ഭാര്യ പ്രീതി നടേശന്‍െറയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. യുവതികള്‍ക്ക് താലിമാലയും വരണമാല്യവും വെള്ളാപ്പള്ളി കൈമാറി. പ്രദേശവാസികളില്‍നിന്ന് അപേക്ഷ ക്ഷണിച്ച് അര്‍ഹരായവരെ ദേവസ്വം കണ്ടത്തെുകയായിരുന്നു. പിന്നാക്ക വിഭാഗത്തില്‍ വ്യത്യസ്ത ജാതിയിലുള്ള യുവതികളെയാണ് പരിഗണിച്ചത്. സാമ്പത്തിക പരാധീനത കാരണം വിവാഹം നടക്കാത്തവരെയും വിവാഹം നീണ്ടവര്‍ക്കുമാണ് മുന്‍ഗണന നല്‍കിയത്. ഓരോ യുവതിക്കും രണ്ടുലക്ഷത്തിന്‍െറ സ്വര്‍ണാഭരണവും വസ്ത്രങ്ങളും നല്‍കി. വിവാഹശേഷം 3000 പേര്‍ക്ക് സദ്യയും വിളമ്പി. എസ്.എന്‍.ഡി.പി യോഗം കണിച്ചുകുളങ്ങര യൂനിയന്‍ സെക്രട്ടറിയും ദേവസ്വം ട്രഷററുമായ കെ.കെ. മഹേശന്‍, ദേവസ്വം സെക്രട്ടറി ഡി. രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്‍റ് പി.കെ. ധനേശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ദേവസ്വത്തിന്‍െറ നേതൃത്വത്തില്‍ ഒരുവര്‍ഷം നീളുന്ന ആഘോഷപരിപാടികളുടെ ഭാഗമായാണ് സമൂഹവിവാഹം സംഘടിപ്പിച്ചത്. ഇനിമുതല്‍ എല്ലാ വര്‍ഷവും ഇത്തരത്തില്‍ സമൂഹവിവാഹം നടത്താന്‍ തീരുമാനിച്ചു. ഇതിനായി ദേവസ്വം ഓഫിസിലും യൂനിയന്‍ ഓഫിസിലും രജിസ്ട്രേഷനും തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.