മുഹമ്മ: കണിച്ചുകുളങ്ങര കളത്തിവീട് പോളക്കാടന്‍ കവല റോഡ്നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എന്‍ പുരം സ്വദേശി കാരുവെള്ളി രാജു സംസ്ഥാന ലീഗല്‍ സര്‍വിസസില്‍ ഹരജി നല്‍കി. എം.പി, എം.എല്‍.എ, പഞ്ചായത്ത് സെക്രട്ടറി, പി.ഡബ്ള്യു.ഡി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എന്നിവരെ കക്ഷിചേര്‍ത്ത് നല്‍കിയ ഹരജി ഫയലില്‍ സ്വീകരിച്ചു. കെ.എസ്.ആര്‍.ടി.സി ബസടക്കം സര്‍വിസ് നടത്തിയിരുന്ന റോഡ് ദീര്‍ഘനാളായി തകര്‍ന്നുകിടക്കുകയാണ്. റോഡിന്‍െറ ശോച്യാവസ്ഥമൂലം ബസ് സര്‍വിസ് നിര്‍ത്തലാക്കിയത് യാത്രക്കാര്‍ക്ക് ദുരിതമായി. കുണ്ടുംകുഴിയുമായി കിടക്കുന്ന റോഡിലൂടെ കാല്‍നടപോലും ദുഷ്കരമാണ്. കുഴിയില്‍ വീണ് രണ്ട് ബൈക്ക് യാത്രികരുടെ ജീവന്‍ പൊലിഞ്ഞിട്ടും റോഡ് സഞ്ചാരയോഗ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ റോഡിന്‍െറ ദുരവസ്ഥയില്‍ ബുദ്ധിമുട്ടുന്നു. രോഗികളെ ആശുപത്രിയിലത്തെിക്കാന്‍ ഓട്ടോറിക്ഷ വിളിച്ചാല്‍ റോഡ് മോശമാണെന്ന കാരണം പറഞ്ഞ് ഒഴിവാകുകയാണ്. ഇത്തരം കാരണങ്ങള്‍ കാണിച്ചാണ് രാജു ലീഗല്‍ സര്‍വിസിനെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.