രണ്ടുദിവസത്തെ വാഹനപരിശോധന; പിഴ ഈടാക്കിയത് 4,15,000 രൂപ

ആലപ്പുഴ: ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയില്‍ നാനൂറോളം നിയമലംഘനങ്ങള്‍ക്കെതിരെ നടപടി. രണ്ടുദിവസംകൊണ്ട് 4,15,000 രൂപ പിഴ ഈടാക്കി. ഫിറ്റ്നസ് ഇല്ലാതെ സര്‍വിസ് നടത്തിയ എട്ട് വാഹനങ്ങളും ടാക്സ് അടക്കാത്ത ആറ് വാഹനങ്ങളും പിടിച്ചെടുത്തു. ഹെല്‍മറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിന് 130 പേരില്‍നിന്ന് പിഴ ഈടാക്കി. ഇടതുവശത്തു കൂടി അപകടകരമായി ഓവര്‍ടേക്ക് ചെയ്ത 14 നിയമലംഘനങ്ങള്‍ കണ്ടത്തെി പിഴ ഈടാക്കി. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിച്ചതിന് 16 പേരില്‍നിന്നും സീറ്റ് ബെല്‍റ്റില്ലാതെ വാഹനം ഓടിച്ചതിന് 20 പേരില്‍നിന്നും പിഴ ചുമത്തി. ഇന്‍ഷുറന്‍സില്ലാതെ വാഹനം ഓടിച്ചതിന് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രാത്രിയില്‍ ഹെഡ്ലൈറ്റ് ഡിം ചെയ്യാത്തതിന് 30 പേരില്‍നിന്ന് പിഴ ഈടാക്കി. വരുംദിവസങ്ങളിലും വാഹന പരിശോധന ശക്തമാക്കും. ലൈന്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ പരിശോധന നടത്തും. ദേശീയപാതയില്‍ വാഹനപരിശോധന കര്‍ശനമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ എബി ജോണ്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.