കൊച്ചി: ശനിയാഴ്ച നടക്കുന്ന യുവസംരംഭകത്വ സംഗമം രണ്ടാം പതിപ്പായ ‘യെസ് ക്യാന്‍ 2015’ന് കൊച്ചി ഒരുങ്ങി. സ്റ്റാര്‍ട്ടപ്പ് രംഗത്തെ പ്രമുഖരും വെന്‍ച്വര്‍ ക്യാപ്പിറ്റലിസ്റ്റുകളും എയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍മാരും സാങ്കേതിക പ്രമുഖരും പങ്കെടുക്കും. ഹോട്ടല്‍ ക്രൗണ്‍ പ്ളാസയില്‍ നടക്കുന്ന സംഗമത്തില്‍ 1500 യുവസംരംഭകരും പങ്കടുക്കും. ‘സഹകരണവും ശ്രൃംഖലയും’ ആശയത്തില്‍ ഊന്നിയാണ് സംഗമം. രാവിലെ 10.30ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. തുടര്‍ന്ന്, വിജയകരമായി മാറിയ സ്റ്റാര്‍ട്ടപ്പുകളുടെ സ്ഥാപകരും സംരംഭകരും അനുഭവം പങ്കുവെക്കും. സ്റ്റാര്‍ട്ടപ്പുകളുടെ വിജയകഥകളുമായി രാഹുല്‍ നാരായണ്‍ ടെക്നിക്കല്‍ സെഷന് തുടക്കമിടും. തുടര്‍ന്ന് വിദ്യാര്‍ഥി സംരംഭകരായ സിദ്ധാര്‍ഥ് ഷെട്ടി, ശ്രേയന്‍സ് ജയ്ന്‍, ആദിത്യ ബണ്ടി എന്നിവര്‍ അനുഭവം പങ്കുവെക്കും. സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തനാന്തരീക്ഷത്തിന്‍െറ വിവിധ ഘടകങ്ങളായ എയ്ഞ്ചല്‍ ഫിനാന്‍സിങ്, വെന്‍ച്വര്‍ ക്യാപ്പിറ്റല്‍, ആക്സിലറേറ്ററും ഇന്‍ക്യുബേറ്ററുകളും എന്നിവയെപ്പറ്റി മൂന്ന് പാനല്‍ ചര്‍ച്ച സംഗമത്തിലുണ്ട്. മൊബൈല്‍ പരസ്യരംഗത്തെ ആഗോള നേതൃത്വത്തിലുള്ള ഇന്‍മൊബി ടെക്നോളജി സ്ഥാപകന്‍ മൊഹിത് സക്സേന, ടി ഹബ് ഫൗണ്ടേഷന്‍ സി.ഇ.ഒ ശ്രീനിവാസ് കൊല്ലിപാറ, മൈക്രോസോഫ്റ്റ് വെന്‍ച്വേഴ്സ് എം.ഡി രവി നാരായണ്‍ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. പത്മജ റുപറേല്‍, രാധ കിഴനട്ടം, ശാന്തി മോഹന്‍, പ്രവീണ്‍ ചക്രവര്‍ത്തി എന്നിവര്‍ നിക്ഷേപസാധ്യതയുള്ള സംരംഭങ്ങളുടെ മൂല്യനിര്‍ണയം നടത്തും. സംഗമത്തിന്‍െറ അവസാനം വ്യവസായ ഐ.ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, കെ.എസ്.ഐ.ഡി.സി എം.ഡി ഡോ. എം. ബീന എന്നിവരായിരിക്കും ചര്‍ച്ചകള്‍ ക്രോഡീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.